മണർകാട്: യുണറ്റഡ് അസംബ്ലി സ് ഓഫ് ഗോഡ് ഇന്ത്യ ബെഥേൽ ചർച്ച് വല്ല്യഊഴവും പിസിഐ കോട്ടയം ജില്ലയുടെയും സംയുക്തമായി നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും മണർകാട് ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ വച്ച് 2026 നവംബർ 20,21,22 തീയതികളിൽ നടത്തുന്നു.
യുഎഐ ജനറൽ പ്രസിഡന്റും പിസിഐ ജില്ലാ ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ റ്റി വി തോമസ് ഉത്ഘാടനം ചെയ്യുന്നതും കർത്താവിന്റെ രണ്ടാം വരവും അനന്തര സംഭവങ്ങളും എന്ന വിഷയത്തെക്കുറിച്ച് പാസ്റ്റർ പി ജി റോബിൻസൺ (ഗൂഡല്ലൂർ) ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നു.
ഗ്രാസിയ വോയിസ് ഗാനങ്ങൾ ആലപിക്കുന്നു. 6vഎഎം മുതൽ ആരംഭിക്കുന്നു.
21 ആം തിയതി ശനിയാഴ്ച മണർകാട് വല്ല്യഊഴം ദൈവസഭയിൽ വച്ച് പവർ കോൺഫറൻസ് ഉണ്ടായിരിക്കും.
ബ്രദർ സിജു വർഗീസ്, ബ്രദർ മനു ജോൺ, പാസ്റ്റർ ജോബി എം ബി, പാസ്റ്റർ ജോജി ജോസഫ് തുടങ്ങിയവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.
പാസ്റ്റമ്മാരായ അനീഷ് പാമ്പാടി, ജിബിൻ സി ബേബി,കുര്യൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.
(വാർത്ത :- അനീഷ് പാമ്പാടി)




