കുവൈത്തിനും ബഹ്‌റൈനും നേർക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; പ്രതിരോധിച്ചെന്ന് ബഹ്‌റൈൻ

ദുബായ്: ഗൾഫിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം. കുവൈത്തിനും ബഹ്‌റൈനും നേർക്കാണ് ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. ആക്രമണശ്രമങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്ന് ബഹ്റൈൻ അറിയിച്ചു. അതേസമയം തെക്കൻ ഇറാനിൽ അമേരിക്ക ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുകളുണ്ട്. ഖഷേം ദ്വീപിൽ സ്‌ഫോടനം ഉണ്ടായെന്നും വിവരമുണ്ട്.

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഗൾഫ് മേഖലയിലെ യു.എസിന്റെ സഖ്യകക്ഷികളായ അറബ് രാജ്യങ്ങൾക്കുനേരേ ഇറാൻ ആക്രമണം പുനരാരംഭിച്ചിരിക്കുന്നത്.

ബഹ്റൈനിലെ യു.എസ്. സൈനിക റഡാർ കേന്ദ്രത്തിനുനേരേ ചൊവ്വാഴ്ച ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സമീപദിവസങ്ങളിലായി ബഹ്റൈനിലെ അമേരിക്കൻ സേനാതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന മൂന്നാം ആക്രമണമായിരുന്നു അത്. വ്യോമപ്രതിരോധ സംവിധാനം ഇറാൻ ഡ്രോണുകളെ തടഞ്ഞതായി ബഹ്റൈൻ അറിയിച്ചു.

വെള്ളിയാഴ്ച യു.എസിന്റെ റഡാർ മുന്നറിയിപ്പ് കേന്ദ്രത്തിനും ഞായറാഴ്ച അമേരിക്കൻ ഹെലികോപ്റ്റർ താവളത്തിലെ റഡാർ സംവിധാനത്തിനുംനേരേ ആക്രമണമുണ്ടായിരുന്നു.