കൊല്ലത്ത് ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം : കൊല്ല ഉലിയകോവിലില്‍ വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പുക്കുട്ടന്‍ മുകുന്ദന്‍ (78) , ഭാര്യ ബീന (74) എന്നിവരാണ് മരിച്ചത്.

അപ്പുക്കുട്ടന്റെ മൃതദേഹം ഹാളില്‍ നിലത്തും, ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്.

രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപ്പുക്കുട്ടന്റെ തല പൊട്ടി ചോര വാര്‍ന്ന നിലയിലായിരുന്നു എന്നാണ് വിവരം. ഇവരുടെ രണ്ട് ആണ്‍മക്കള്‍ വിദേശത്താണ്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.