ഏത് കാർമേഘവും പെയ്തു മാറും!!

ഷാജി ആലുവിള
9846473400

അടിച്ചമർത്തപ്പെടുമ്പോൾ വളർച്ച മുരടിക്കുകയും, അവഗണനയാൽ ചിലപ്പോൾ ഒറ്റപ്പെടുകയും ചെയ്യും.

പരിഹാസങ്ങളും പഴിചാരലും അനാവശ്യ വിമർശനങ്ങളും ആർജ്ജവ ശക്തിയെ തളർത്തിക്കളയും. കൂടെ നിൽക്കുന്നവർ തണലാകാതെ തള്ളികളയുമ്പോൾ നാം ചിലപ്പോൾ തളർന്നു പോകും.

കഴുതപ്പുറത്തിരുന്നവൻ രാജവാകും എന്ന്‌ കണ്ട്, അന്ന് ഓശാന പാടി വാഴ്ത്തിയവർ ചാട്ട വാറടിയും, മരക്കുരിശും, മുൾക്കിരീടവും, കൈപ്പുനീരും അല്ലെ പിന്നീട് കൊടുത്തത്. പിന്നെ നമുക്കും ഈ ലോകം അതല്ലേ തരു. അതുപോലെ ചില സാഹചര്യം നമുക്ക് അനുഗ്രഹം ആകുമ്പോൾ ചില കാർമേഘം നമ്മേ തളർത്തിയേക്കാം.

ഒരു ചെറു കാറ്റിനാൽ ആ മേഘം പെയ്തിറങ്ങി ഉള്ളിനെ കുളിർപ്പിക്കും. ആകാശം ഇരുളട്ടെ, കാറ്റ് വീശട്ടെ, കൊള്ളിയാൻ മിന്നി ഇടി നാദം മുഴങ്ങട്ടെ, പുറകാലേ ഭൂമിയെ കുടിപ്പിച്ചു ദാഹം തീർക്കുന്ന മാരി ചൊരിയും… ഭൂമി ആർത്തിയോടെ ആ വെള്ളം ആഴങ്ങളിലേക്ക് വലിച്ചെടുത്ത് ദാഹം തീർക്കും.

ആ മഴ ഒഴിഞ്ഞു പോകുമ്പോൾ പുൽത്തകിടിയും പച്ച വൃക്ഷങ്ങളും പൊട്ടി കിളിർക്കും പോലെ പ്രശനോന്മുകമായ നാഴിക ഒഴിഞ്ഞുപോയി അനുഗ്രഹത്തിൻ പച്ചപ്പ് നമുക്കായി ദൈവം ഒരുക്കും. ദൈവം അനുഗ്രഹിച്ചവരെ ആർക്കും ശപിക്കുവാനും തകർക്കുവാനും സാധ്യമല്ല, ദൈവീക അനുഗ്രഹം നിങ്ങൾക്കായി കാത്തിരിക്കുന്നു.

അത് അസാദ്യമെന്നു തോന്നുകയോ, സംശയബുദ്ധിയോടെ വീക്ഷിക്കയോ ചെയ്യരുത്. നാം ദൈവീക സമൃദ്ധി അനുഭവിക്കും. അതു തന്നെ ആണ് ദൈവീക പദ്ധതിയും…

വളർച്ചയുടെ പടവുകളിൽ ഉലച്ചിൽ ഏറ്റിട്ടുണ്ട് എങ്കിൽ തായ് വേരിന് കരുത്തേകി കരുണാമയൻ ഉയരത്തിലേക്ക് നമ്മെ വളർത്തും. അതിനായി തിരുക്കരത്തിൽ സമർപ്പിക്കാം.

ശുഭദിന ആശംസകൾ. ദൈവം.നിങ്ങളെ അനുഗ്രഹിക്കട്ടെ!