ചേരാനല്ലൂര്‍ വാഹനാപകടം, മകനെതരായ തെളിവുകള്‍ നശിപ്പിച്ചു; ജഡ്ജിക്കെതിരെ പുതിയ കുറ്റം ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട്


കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പുതിയ വകുപ്പുകള്‍ ചേര്‍ത്തു. ബിഎന്‍എസ് 238 പ്രാകരം തെളിവു നശിപ്പിക്കല്‍ കുറ്റമാണ് ചുമത്തിയത്. ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി.ജഡ്ജി തെളിവ് നശിപ്പിച്ചിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കേസിൽ തെളിവ് നശിപ്പിച്ചുവെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പരാതി നൽകിയിരുന്നു.കേസില്‍ മകനെ രക്ഷിക്കാന്‍ ജഡ്ജി ഇടപെട്ട് തെളിവ് നശിപ്പിച്ചുവെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷറായ ആര്‍ നിശാന്തിനി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ കുറ്റം കൂടി ചുമത്തി കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ജഡ്ജി തെളിവ് നശിപ്പിച്ചുവെന്ന് ആരോപിച്ച് നേരത്തെ ജയപാലന്റെ കുടുംബം ചേരാനല്ലൂര്‍ സിഐക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.