നിബു വെള്ളവന്താനം
(നാഷണൽ മീഡിയ കോർഡിനേറ്റർ)
ഫ്‌ളോറിഡ: ഇരുപത്തി ഒന്നാമത് ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളുടെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളുടെയും യോഗം
ഒർലാന്റോ ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ ഒക്ടോബർ 17 ന് ശനിയാഴ്ച രാവിലെ 10.30 ന് നടത്തപ്പെടും. വിപുലമായ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഭാരവാഹികൾ യോഗത്തിൽ രൂപരേഖകൾ തയ്യാറാക്കും.
തുടർന്ന് 12.30 ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും കടന്നുവന്ന് സംബദ്ധിക്കുന്ന നാഷണൽ പ്രതിനിധികൾക്ക് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒർലാന്റോ ഐ.പി.സി സഭാ ഹാളിൽ പ്രാദേശിക ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകും .
നാഷണൽ ചെയർമാൻ പാസ്റ്റർ റോയി വാകത്താനം ദേശീയ കമ്മറ്റിയിൽ അധ്യക്ഷത വഹിക്കും. നാഷണൽ സെക്രട്ടറി രാജൻ ആര്യപ്പള്ളിൽ, നാഷണൽ ട്രഷറർ സാക് ചെറിയാൻ, നാഷണൽ യൂത്ത് കോർഡിനേറ്റർ ജോമി ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ കൊച്ചുമോൾ ജെയിംസ്, നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ, നാഷണൽ മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം തുടങ്ങിയവർ ദേശീയതലത്തിൽ ചെയ്തിട്ടുള്ള ക്രമീകരണങ്ങളുടെ വിലയിരുത്തലുകൾ നടത്തും. ലോക്കൽ കൺവീനേഴ്സായി പാസ്റ്റർ പി.എ കുര്യൻ, രാജു പൊന്നോലിൽ എന്നിവർ പ്രവർത്തിക്കുന്നു.
ഈവന്റ് കോർഡിനേറ്ററായി ബ്രദർ അലക്സാണ്ടർ ജോർജ്, ലോക്കൽ സെക്രട്ടറി റെജി വർഗീസ്, ട്രഷറർ ബിനു ലൂക്കോസ്, യൂത്ത് കോർഡിനേറ്റർ ജെഫ്രി മാത്യു, പ്രയർ കോർഡിനേറ്റർ പാസ്റ്റർ കെ.സി തോമസ്, യങ്ങ് അഡൽറ്റ് കോർഡിനേറ്റർ പാസ്റ്റർ ഫ്രാങ്ക്ളിൻ ഏബ്രഹാം, ലോക്കൽ ലേഡീസ് കോർഡിനേറ്റേഴ്സ് നാൻസി ഏബ്രഹാം, സുനി ജോൺസൺ, ബീന മത്തായി തുടങ്ങിയവർ പ്രാദേശിക കമ്മറ്റികളിൽ പ്രവർത്തിക്കുന്നു. ഇവരെ കൂടാതെ 50 പേരടങ്ങുന്ന വിശാലമായ കമ്മറ്റിയാണ് ദേശീയ കോൺഫ്രൻസ് വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ലോകോത്തര പ്രാസംഗികരായിരിക്കും 21-മത് കോൺഫറൻസിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തുന്നത്. പ്രസിദ്ധ ക്രൈസ്തവ ഗായകർ ശുശ്രൂഷകളിൽ സംബന്ധിക്കും. “ആത്മ നിറവിൻ ജീവിതം” എന്നതാണ് കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം.
സുവിശേഷീകരണത്തിനും പ്രാർത്ഥനക്കും ആണ് ഈ കോൺഫ്രൻസ് മുൻതൂക്കം കൊടുക്കുന്നത്. എന്തുകൊണ്ടും ശ്രദ്ധേയമായ കോൺഫ്രൻസായിരിക്കും 21 -മത് നോർത്ത് അമേരിക്കൻ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഫാമിലി കോൺഫ്രൻസ് എന്ന് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു.
എല്ലാ മാസവും 3-ാമത്തെ വ്യാഴാഴ്ച 9 PM EST / 8 PM CST സമയം സൂമിൽ (ID: 405 209 4084) “IP C” എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രയർ ലൈനിൽ പ്രവേശിക്കാവുന്നതാണ്.
ipcfamilyconference.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ് തുടങ്ങിയവ സ്വീകരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.




