വൈപ്പിൻ ഐ.പി സി സഭാ ഹാൾ ഉദ്ഘാടനം നാളെ

വൈപ്പിൻ : ഐപിസി എബനേസർ പ്രയാർ സെന്റർ നായി പണികഴിപ്പിച്ച പുതിയ സഭാ ഹാളിന്റെ സമർപ്പണ ശുശ്രൂഷ ഒക്ടോബർ 10 ന് രാവിലെ 9:45ന് നടക്കും.

ഐപിസി എറണാകുളം സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ സമർപ്പണ ശുശ്രൂഷ ചെയ്യും. സെൻ്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ എം ജെ ഡൊമിനിക് അധ്യക്ഷത വഹിക്കും.

പാസ്റ്റർ ഷാജി വിരിപ്പിൽ സ്വാഗതം ചെയ്യും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെസി ശാമുവേൽ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി പാസ്റ്റർ ജോൺ സ്കറിയ ഉൾപ്പെടെ നിരവധി ആളുകൾ ആശംസകൾ അർപ്പിക്കും.

പാസ്റ്റർ ഷാജി വിരിപ്പിൽ 18വർഷം മുമ്പ് ആരംഭിച്ച പ്രവർത്തനമാണിത്.