ഡാളസ് സിയോൻ ഏ.ജി സഭാംഗം ആനിയമ്മ പോൾ നിതൃതയിൽ ; സംസ്‌കാരം 17- ന് ശനിയാഴ്ച

ഡാളസ് സിയോൻ എ.ജി സഭാംഗം പിറവം – പാലച്ചുവട് കവണാട്ടേൽ തോമസ് കെ. പോളിൻ്റെ സഹധർമ്മിണി ആനിയമ്മ പോൾ (61) നിത്യതയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു.

പ്രശസ്ത സുവിശേഷകൻ വൈ. സക്കറിയയുടെ കെച്ചുമകളാണ് ആനിയമ്മ.

സംസ്കാരം 17 ന് ശനിയാഴ്ച ഡാളസിൽ നടക്കും.

മക്കൾ : ജസ്റ്റിൻ, ജെയ്‌സൺ, ജാനിസ് .
മരുമക്കൾ: മിഷേൽ , എലൻ.