കുളിമുറിയിലെ ടാങ്കില്‍ 2 കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്; അമ്മ കുറ്റം സമ്മതിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയില്‍ സഹോദരങ്ങള്‍ വെള്ളത്തൊട്ടിയില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.

കുട്ടികളെ കൊലപ്പെടുത്തിയത് അമ്മയെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചു. നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞുങ്ങളുടെ മരണത്തില്‍ സംശയം ഉണ്ടായിരുന്നുവെന്ന് അച്ഛൻ ജോണ്‍കുമാർ പറഞ്ഞു.

ഇന്നലെയാണ് അഞ്ചും മൂന്നും വയസുള്ള കുട്ടികളെ കുളിമുറിയിലെ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും, 3 വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് കൊല്ലപ്പെട്ടത്. ആ സമയത്ത് നിവേദ്യയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു.