ഐ.പി.സി സുൽത്താൻ ബത്തേരി ഏരിയ ഉദ്ഘാടനം ചെയ്തു; ബേബി കുര്യാക്കോസ് കൺവീനർ

ബത്തേരി :ഐപിസി കേരള സ്റ്റേറ്റ് ഓർഡർ പ്രകാരം സെപ്റ്റംബർ മാസം 26 ആം തീയതി മീനങ്ങാടി ഐപിസി ഗോസ്പൽ ഹോമിൽ വെച്ച് പാസ്റ്റർതോമസ് കുട്ടിയുടെ അധ്യക്ഷതയിൽ ഐപിസി കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ KC ഉമ്മൻ നിയമന ഉത്തരവ് അറിയിക്കുകയും നിയോഗിക്കപ്പെട്ട ശുശ്രൂഷകൻ പാസ്റ്റർ ബേബി കുര്യാക്കോസിനെ പരിചയപ്പെടുത്തുകയും ചെയ്തു.

മേഖലാ പ്രസിഡന്റ് പാസ്റ്റർ ബാബു എബ്രഹാം ഏറിയ പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്തു. മലബാർ മിഷൻ ബോർഡ് ചെയർമാൻ ജെയിംസ് വർഗീസ് ദൈവവചനം പ്രസംഗിച്ചു. ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് ചെയർമാൻ സജി മത്തായി കാതെട്ട് പ്രസ്താവന നടത്തി.

പാസ്റ്റർമാരായ ജോൺ മമ്പരപ്പള്ളി, PY.സജു എന്നിവർ ആശംസകൾ അറിയിച്ചു. 5 പുതിയ പ്രവർത്തനങ്ങളോടു കൂടി ഏരിയയുടെ പ്രവർത്തനം ആരംഭിച്ചു.

ഏരിയ കൺവീനർ പാസ്റ്റർ ബേബി കുര്യാക്കോസ് നേതൃത്വം നൽകി.