മരച്ചീനി ഇല, കപ്പയെക്കാൾ ഗുണമേന്മയുള്ളതും- കയറ്റുമതിക്ക് സാധ്യത ഏറെയും

ഷാജി ആലുവിള

മലയാളിയുടെ ഭക്ഷണ വിഭവങ്ങളിൽ എന്നും മുൻപിൽ നിൽക്കുന്ന വസ്തുവാണ് മരച്ചീനി അഥവാ കപ്പ കിഴങ്ങുകൾ. ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ വലിയ ചർച്ചയാവുകയാണ് മരച്ചീനി ഇല. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ഘാന, കോംഗോ, സിയറ ലിയോൺ എന്നിവടങ്ങളിലും ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും മരച്ചീനിയുടെ ഇലകൾ അതീവ ജനപ്രിയമായ ഒരു ഭക്ഷണവിഭവമാണ്. അവിടെ ഇത് അരച്ചോ വേവിച്ചോ സൂപ്പുകളിലും കറികളിലും പ്രധാന ചേരുവയായി വ്യാപകമായി ഉപയോഗിച്ചുവരുന്നു.

ഇന്തോനേഷ്യയിലെ പദാംഗ് (Padang) ഭക്ഷണങ്ങളിൽ കപ്പയില തേങ്ങാപ്പാലിൽ വേവിച്ചു കഴിക്കുന്നത് വളരെ പതിവാണ്. തെക്കേ അമേരിക്കയിലെ ബ്രസീൽ ഉൾപ്പെടെയുള്ള ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കപ്പയില പരമ്പരാഗത ഭക്ഷണങ്ങളുടെ പ്രധാന ഭാഗമാണ്
കപ്പയേക്കാൾ 10 ഇരട്ടി പ്രോട്ടീൻ ഇലയിലുണ്ട്. വിറ്റാമിൻ A, B1, B2, C, ഇരുമ്പ്, കാൽസ്യം എല്ലാം ഉണ്ട്.
ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലും ഇല, കറി പോലെ കഴിക്കും. നമ്മുടെ ചീര പോലെ ഒരു വിഭവം ആണ്.

ഇല ഉണക്കി പൊടിയാക്കി (Cassava Leaf Powder) ഗൾഫിലേക്കും യൂറോപ്പിലേക്കും കയറ്റുമതിക്ക് സാധ്യത കൂടുതൽ ആണ്. കാരണം അവിടെ ഹെൽത്തി ഫുഡ് ആയി ഉപയോഗിക്കുന്നു. കപ്പയിലപ്പൊടി കിലോക്ക് 130 രൂപ വരെ കിട്ടുമെന്ന് പറയുന്നു.

ഇത്രയധികം വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരുള്ളതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ വെറുതെ കളയുകയോ നശിപ്പിക്കുകയോ ചെയ്യുന്ന മരച്ചീനി ഇലകൾ മികച്ച രീതിയിൽ പാക്ക് ചെയ്ത് കയറ്റുമതി ചെയ്യുന്നത് കർഷകർക്ക് പുതിയൊരു വരുമാന മാർഗ്ഗമായി മാറിയിരിക്കുന്നു.
ശരിയായ രീതിയിൽ വിപണി കണ്ടെത്തുകയാണെങ്കിൽ മരച്ചീനി ഇലകളുടെ കയറ്റുമതിയിലൂടെ മികച്ച ആദായം നേടാൻ സാധിക്കും.

അന്താരാഷ്ട്ര നിലവാരത്തിൽ തയ്യാറാക്കുന്ന ഒരു കെട്ട് മരച്ചീനി ഇലകൾക്ക് വിപണിയിൽ ദിവസവും 500 രൂപ മുതൽ ഉയർന്ന തുക വരെ ലഭിക്കാനുള്ള സാധ്യതകളുണ്ട്. പരമ്പരാഗത കൃഷിക്കൊപ്പം കപ്പയുടെ ഇലകൾ കൂടി ഉപയോഗപ്പെടുത്തി പുതിയ കയറ്റുമതി സാധ്യതകൾ തേടുന്നത് കേരളത്തിലെ കർഷകർക്ക് സാമ്പത്തികമായി വലിയൊരു മുതൽക്കൂട്ടായി മാറും.