സാങ്കി പീറ്ററിൻ്റെ സംസ്കാരം വ്യാഴാഴ്ച്ച

തിരുവല്ല – വളഞ്ഞവട്ടം: ഗോസ്പൽ ട്യൂണേഴ്സ് സ്ഥാപകനും സംഗീതജ്ഞനുമായ പരേതനായ ജെ.വി.പീറ്ററിൻ്റെയും ക്രൈസ്തവ ഗായിക നിർമ്മലാ പീറ്ററിൻ്റെയും മകൻ കോയമ്പത്തൂരിൽ നിര്യാതനായ ഗിറ്റാറിസ്റ്റ് സാങ്കി പീറ്ററിൻ്റെ (46) സംസ്‌കാരം വ്യാഴാഴ്ച്ച (സെപ്റ്റംബർ 10) രാവിലെ 9 മണിക്ക് ആഞ്ഞിലിത്താനം ഐപിസി പെനിയേൽ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ.

ഭൗതിക ശരീരം ബുധൻ വൈകിട്ട് 4 ന് വളഞ്ഞവട്ടത്തെ ഭവനത്തിൽ കൊണ്ടുവരും. സഹോദരങ്ങൾ: നിനോ ജോസഫ് സൈമൺ, മേഴ്‌സി എബിൻ. വാർത്ത : ജോജി ഐപ്പ് മാത്യൂസ്