രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; ചരിത്രത്തില്‍ ആദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി

ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ചെങ്കോട്ടയിലാണ് മോദിയുടെ അഭിസംബോധന. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങിയത് ചരിത്രനിമിഷമാണെന്ന് മോദി പറഞ്ഞു. 2047-ൽ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികവും യുവശക്തിയും പ്രമേയമാക്കിയാണ് ഇക്കൊല്ലത്തെ ആഘോഷം. വിദ്യാർഥിപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി യുവജനങ്ങളെ അഭിസംബോധന ചെയ്യുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

രാജ്യം ദേശീയപതാകയുടെ മൂവർണനിറത്താൽ മുഖരിതമാണ്. കേന്ദ്രസർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തെ അന്വർഥമാക്കി പാതകളും കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം ത്രിവർണപതാകകളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഡൽഹിയിൽ പാർലമെന്റ് മന്ദിരവും സർക്കാർ ഓഫീസുകളും ത്രിവർണാലങ്കാരങ്ങളിലാണ്. ദേശസ്നേഹമുദ്രാവാക്യങ്ങളുമായി വിദ്യാർഥികളുടെ തിരംഗയാത്രകൾ വെള്ളിയാഴ്ച പകൽ ഡൽഹിയുടെ വീഥികളിൽ നിറഞ്ഞു.

സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഇവിടെ വന്ദേമാതരം മുഴങ്ങി. ഇവിടെ സന്നിഹിതരായവര്‍ക്ക് ഇതൊരു ചരിത്രനിമിഷം. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം നമ്മള്‍
ആഘോഷിക്കുമ്പോള്‍ അത് അടയാളപ്പെടുത്താന്‍ ഇതേക്കാള്‍ നല്ല നിമിഷം ഏതാണ്? പ്രധാനമന്ത്രി ചോദിച്ചു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി