വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാക് പ്രധാനമന്ത്രി; ‘ഓരോ തുള്ളി വെള്ളവും പാകിസ്ഥാന്റെ റെഡ് ലൈൻ’

ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനവുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്താനുള്ള വെള്ളത്തിന്റെ വിഹിതത്തിൽ കുറവുവരുത്താൻ ശ്രമിച്ചാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നാണ് ഭീഷണി. പാകിസ്താന് അവകാശപ്പെട്ട ഓരോ തുള്ളി വെള്ളവും തങ്ങളുടെ ‘റെഡ് ലൈൻ’ (മറികടക്കാൻ പാടില്ലാത്ത അതിർവരമ്പ്) ആണെന്ന് ഇസ്‌ലാമാബാദിൽ നടന്ന ഒരു ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.

ജലത്തിന്മേലുള്ള പാകിസ്താന്റെ അവകാശങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഇന്ത്യ സ്വീകരിക്കരുതെന്ന് ഇസ്ലാമാബാദിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് തങ്ങളുടെ ബലഹീനതയായി കാണരുത്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏത് വെല്ലുവിളിക്കും ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കരാർ ‘ഏകപക്ഷീ’യമായും ‘നിയമവിരുദ്ധ’മായും സസ്പെൻഡ് ചെയ്തതിന്’ ഇന്ത്യയെ അദ്ദേഹം ‘സമാധാനത്തിന്റെ ശത്രു’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ‘പാകിസ്താന്റെ ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ ‘റെഡ് ലൈൻ’ ആണെന്ന് ഞാൻ വ്യക്തമാക്കുന്നു. ഇന്ത്യ ബുദ്ധിപൂർവ്വം പെരുമാറിയില്ലെങ്കിൽ, അതിന് നേരിട്ട് മറുപടി നൽകും’, ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

2025 ഏപ്രിലിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചത്. പാകിസ്താൻ പിന്തുണയുള്ള ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചായിരുന്നു ഇന്ത്യയുടെ നടപടി. കരാർ റദ്ദാക്കിയതോടെ നദികളിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യ പാകിസ്താന് കൈമാറുന്നത് അവസാനിപ്പിച്ചു

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി