കൊളംബിയയിൽവന്‍ ഭൂചലനം; നിരവധി കെട്ടിടങ്ങൾ തകർന്നു, 20 മരണം, നിരവധി പേർക്ക് പരിക്ക്

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച ഉണ്ടായ ഈ ഭൂചലനം കൊളംബിയയെയും അയൽരാജ്യമായ ഇക്വഡോറിനെയും നടുക്കി. നിരവധി കെട്ടിടങ്ങൾ തകർന്നു. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങി ഓടി.

കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് മാറി ചോക്കോ മേഖലയിലെ സാൻ ജോസ് ഡെൽ പാൽമറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യു.എസ്. ജിയോളജിക്കൽ സർവേയും കൊളംബിയൻ അധികൃതരും അറിയിച്ചു.

ചോക്കോ മേഖലയുടെ തലസ്ഥാനത്ത് ഭൂചലനത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. ഇവിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഗവർണർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ജൂൺ അവസാനത്തിൽ അയൽരാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ കൊളംബിയയിലും പ്രകൃതിക്ഷോഭം ഉണ്ടായത്. വെനസ്വേലയിലുണ്ടായ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളിൽ അയ്യായിരത്തിലധികം പേർ മരിക്കുകയും നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി