കുമ്പനാട്: ഗതകാല സ്മരണകൾ അയവിറക്കിയും ദൈവത്തിന് സ്തുതിയും സ്തോത്രവും അർപ്പിച്ചും മിഡിൽ ഈസ്റ്റിലെ പ്രധാന പെന്തെക്കോസ്ത് സഭകളിലൊന്നായ ദുബായ് എബനേസർ ഐപിസിയുടെ ആഗോള കുടുംബസംഗമം ശ്രദ്ധേയമായി. ഓഗസ്റ്റ് 1-ന് കുമ്പനാട് ഐപിസി എലീം ഹാളിൽ നടന്ന സമ്മേളനത്തിൽ വിവിധ കാലഘട്ടങ്ങളിൽ സഭയുടെ ഭാഗമായിരുന്ന ദൈവദാസന്മാരും വിശ്വാസികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കുചേർന്നു.
സഭാ പ്രസിഡന്റ് പാസ്റ്റർ ജോമോൻ കെ. വർഗീസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ എം. കെ. ജോർജ്, പാസ്റ്റർ കെ. വൈ. തോമസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ സാമുവേൽ ജോൺ, പി. എസ്. അലക്സാണ്ടർ, തോമസ് ബാബു, അലക്സ് ഫിലിപ്പ്, ബ്രദർ ജോൺ മാത്യു, സൈമൺ വർഗീസ്, റോബിൻ ലൂക്ക്, മിനി തോംസൺ, ബീന വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജയിംസ് ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സഭാ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി സജി വർഗീസ് നന്ദിയും പറഞ്ഞു.




