പോൾ തങ്കയ്യക്ക് പകരം റവ. ടി.ജെ. ബെന്നി എ.ജി. കർണാടക ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട്

സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് (SIAG) കർണാടക ഡിസ്ട്രിക്ട് കൗൺസിലിന്റെ സൂപ്രണ്ടായി റവ. ടി. ജെ. ബെന്നി ചുമതലയേറ്റു.

കർണാടക ഡിസ്ട്രിക്ട് കൗൺസിലിന്റെ അസിസ്റ്റന്റ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.

അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യയുടെ 11-ാമത് ട്രൈനിയൽ കോൺഫറൻസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ജനറൽ പ്രസ്ബിറ്ററി റവ. പോൾ തങ്കയ്യയ്ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെ തുടർന്നാണ് കർണാടക ഡിസ്ട്രിക്ട് കൗൺസിലിന്റെ നേതൃത്വത്തിൽ മാറ്റമുണ്ടായത്.

അസംബ്ലീസ് ഓഫ് ഗോഡ് ഭരണഘടനാ വ്യവസ്ഥപ്രകാരം, സൂപ്രണ്ടിന്റെ അഭാവത്തിൽ അസിസ്റ്റന്റ് സൂപ്രണ്ട് സൂപ്രണ്ടിന്റെ ചുമതല ഏറ്റെടുക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് സൂപ്രണ്ടായിരുന്ന റവ. ടി. ജെ. ബെന്നി കർണാടക ഡിസ്ട്രിക്ട് കൗൺസിലിന്റെ സൂപ്രണ്ടായി ചുമതലയേറ്റത്.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് കർണാടക ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി റവ. ക്വിന്റിലനും അച്ചടക്ക നടപടിക്ക് വിധേയനായിട്ടുണ്ട്. നടപടിയുടെ ഭാഗമായി റവ. പോൾ തങ്കയ്യയ്ക്ക് ആറ് വർഷത്തേക്ക് അസംബ്ലീസ് ഓഫ് ഗോഡിന്റെ നേതൃസ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നതിനും തിരഞ്ഞെടുക്കപ്പെടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഭരണഘടനാ വ്യവസ്ഥപ്രകാരമുള്ള ഈ നേതൃത്വമാറ്റത്തോടെ റവ. ടി. ജെ. ബെന്നി കർണാടക ഡിസ്ട്രിക്ട് കൗൺസിലിന്റെ സൂപ്രണ്ടിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കും.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി