പാസ്റ്റേഴ്സ് ആന്‍ഡ് ലീഡേഴ്സ് കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 8 ന്

2026 സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ഉദയംപേരൂരിലെ ജീസസ് ഓഡിറ്റോറിയത്തില്‍ ബ്രദര്‍ മോഹന്‍ സി ലാസര്‍ ശുശ്രൂഷ ചെയ്യുന്ന ‘പാസ്റ്റേഴ്സ് ആന്‍ഡ് ലീഡേഴ്സ്’ കോണ്‍ഫറന്‍സ് ആരംഭിക്കും.

അമ്പത് വര്‍ഷത്തിലേറെയായി ബഹുജന സുവിശേഷീകരണം, വിടുതല്‍, യുവജന ക്യാമ്പുകള്‍, പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, മാധ്യമ ശുശ്രൂഷ എന്നിവയിലൂടെ ലോകത്തെ സ്വാധീനിച്ച ജീസസ് റിഡീംസ് ശുശ്രൂഷയുടെ സ്ഥാപകനാണ് ബ്രദര്‍ മോഹന്‍ സി ലാസര്‍. തൂത്തുക്കുടിയിലെ നാലുമവാടിയിലെ പ്രാര്‍ത്ഥനാ ക്യാമ്പസില്‍ എല്ലാ ആഴ്ചയും ആയിരക്കണക്കിന് ആളുകള്‍ ഉണര്‍വ്വ് പ്രാര്‍ത്ഥനക്കായി ഒത്തുകൂടുന്നു. തെങ്കാശിക്കടുത്തുള്ള 100 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പ്രാര്‍ത്ഥനാ പര്‍വ്വതം, പ്രാര്‍ത്ഥനാ പോരാളികള്‍ക്ക് രാഷ്ട്രത്തിനും ലോക രാഷ്ട്രങ്ങള്‍ക്കും വേണ്ടി അവിടെ താമസിച്ചു പ്രാര്‍ത്ഥിക്കാനും കഴിയുന്ന ഒരു സ്ഥലമാണ്.

എറണാകുളത്ത് നടക്കുന്ന ഈ സമ്മേളനത്തിലൂടെ പാസ്റ്റേഴ്സിനെയും സഭാ നേതാക്കളെയും ശക്തീകരിക്കുന്ന അഭിഷിക്തനെ നമുക്ക് ലഭിച്ചതില്‍ സന്തോഷമുണ്ട്.. എല്ലാ പാസ്റ്റര്‍മാരും ലീഡേഴ്സ്മാരും പങ്കെടുക്കണമെന്നും, അവരുടെ സഭാ നേതാക്കളെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, ഇത് നമ്മുടെ സഭയ്ക്കും ശുശ്രൂഷയ്ക്കും ഒരു വലിയ അനുഗ്രഹമായിരിക്കും.

വടക്കന്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് ഒമ്പതാം തീയതി കോഴിക്കോട് വെച്ച് നടത്തപ്പെടുന്നു. തെക്കന്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് വേണ്ടിയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്, പരിമിതമായ സീറ്റുകള്‍ മാത്രം ലഭ്യമായിരിക്കുന്നതിനാലും ഭക്ഷണക്രമീകരണം ഉള്ളതിനാലും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂ; രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക് ഇവിടെ ചേര്‍ക്കുന്നു:

https://form.svhrt.com/6a60d3bd7722210ae34e16c8

സുവി.അനു ജേക്കബ്,
ലോക്കോ മിനിസ്ട്രീസ്

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി