ജിജോ ലാസർ ഡാളസ് പെനിയേൽ ചർച്ച് ഓഫ് ഗോഡിൻ്റെ പാസ്റ്ററായി ചുമതലയേറ്റു

ഡാളസ് : പെനിയേൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ജിജോ ലാസർ ചുമതലയേറ്റു. ജൂലൈ 12ന് ആരാധനയോട് ചേർന്ന്‌ നിയമന പ്രാർത്ഥന സഭയുടെ സീനിയർ പാസ്റ്റർ എബ്രഹാം തോമസ് നിർവഹിച്ചു. അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം,തിരുവല്ല ഷാരോൺ ബൈബിൾ കോളേജിൽ നിന്നും എം. ഡിവ് ബിരുദം എന്നിവ നേടിയ പാസ്റ്റർ ജിജോ നിലവിൽ ഒക്ലഹോമയിലെ ഓറൽ റോബെർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയാണ്. പവർ വിഷൻ ടീവിയിലും, സൗദി അറബിയയിലും ദീർഘ വർഷങ്ങൾ ഔദ്യോഗിക ജോലിയും കർത്തൃ ശുശ്രൂഷയും ചെയ്തിട്ടുണ്ട്.
ഭാര്യ : വിന്നി ജിജോ.
മക്കൾ : ജെയിമി, ജെനിസ്സ.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ