ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം ആണെന്നാണ് സംശയിക്കുന്നത്.
ഇന്ന്(ബുധനാഴ്ച) ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലാൽ ചൗകിലായിരുന്നു സംഭവം. അമർനാഥ് തീർഥയാത്രയോടനുബന്ധിച്ച് സുരക്ഷയ്ക്കായി വിന്യസിച്ച പോലീസുകാരന് നേരെയാണ് ആക്രമണമുണ്ടായത്. ആഷിഖി ഹുസൈൻ ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്. സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ആക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. സുരക്ഷ ശക്തമാക്കാൻ കൂടുതൽ പോലീസുകാരേയും വിന്യസിച്ചിട്ടുണ്ട്.




