മുപ്പതാമത് NACOG കോൺഫ്രൻസ് ടെക്സാസിൻ്റെ തലസ്ഥാന പട്ടണമായ ഓസ്‌റ്റിനിൽ 2027 ജൂലൈ 15 – 18 വരെ നടക്കും. സാൻ മാർക്കോസ് കോൺഫ്രൻസ് സെൻ്റർ ആൻ്റ് എംബസി സ്യൂട്ടിലാണ് കോൺഫ്രൻസ് നടക്കുന്നത്.

പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം തോമസ് ഓസ്‌റ്റിൻ ഗേറ്റ് വേ ചർച്ചിൻ്റെ സീനിയർ പാസ്റ്ററാണ്. നാക്കോഗിൻ്റെ കഴിഞ്ഞ വർഷങ്ങളിൽ നടന്ന കോൺഫ്രൻസുകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ NACOG ചർച്ച് ഗ്രോത്ത് ഡയറക്ടറാണ്.

വൈസ് പ്രസിഡൻ്റ് പാസ്റ്റർ എബി തോമസ് ന്യൂയോർക്ക് വൺ ചർച്ചിൻ്റെ മലയാളം വിഭാഗത്തിൻ്റെ ശുശ്രൂഷകനാണ്. 2024-25 വർഷങ്ങളിൽ ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയൻ പ്രസിഡൻ്റായിരുന്നു.
സെക്രട്ടറിയായി തെരത്തെടുക്കപ്പെട്ട ഫിന്നി ഫിലിപ്പ് ഫിലദെൽഫിയ ഏബനേസർ ചർച്ച് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി കൺവൻഷൻ സെക്രട്ടറിയായിരുന്നു. 2023 ൽ ലാങ്കസ്റ്ററിൽ നടന്ന പിസിനാക്കിൻ്റെ ഇംഗ്ലീഷ് വിഭാഗം നാഷണൽ കോ – ഓർഡിനേറ്ററായും പ്രവർത്തിച്ചു. ഇപ്പോൾ പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ യൂത്ത് വിംഗിൻ്റെ സെകട്ടറിയായി പ്രവർത്തിക്കുന്നു.

ഡോ. അജി ഇടിക്കുളയാണ് ട്രഷറാർ. ഹ്യൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് അംഗവും ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ട്രഷറാറുമാണ്.
ഇംഗ്ലീഷ് സർവ്വീസ് കോർഡിറ്റേറായി തെരത്തെടുക്കപ്പെട്ട ജെറമി മാത്യു ഡാളസ് ഫെയ്ത്ത് റ്റാബർ നാക്കിൾ ചർച്ച് ഓഫ് ഗോഡിൻ്റെ യൂത്ത് പാസ്റ്ററാണ്.
നാഷണൽ മീഡിയ കൺവീനറായി ഫിലദെൽഫിയ ഏബനേസർ ചർച്ച് ഓഫ് ഗോഡ് അംഗമായ ബാബുക്കുട്ടി ജോർജിനെ തെരത്തെടുത്തു. പിസിനാക്, നാക്കോഗ്, അജിഫിന എന്നീ കോൺഫ്രൻസുകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പ്രെയർ കോ-ഓർഡിനേറ്ററായി പാസ്റ്റർ ബാബു മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോ റിവൈവൽ ഇൻ്റർനാഷണൽ ചർച്ച് ഓഫ് ഗോഡിൻ്റെ സീനിയർ പാസ്റ്ററാണ്.




