പത്തനംതിട്ടയിലെ 13-കാരിയുടെ പീഡന പരാതി വ്യാജം; പെണ്‍കുട്ടി കളവ് പറയാൻ കാരണം പ്രണയ നൈരാശ്യം

പത്തനംതിട്ട: പത്തനംതിട്ടയിലെ 13-കാരിയുടെ പീഡന പരാതി വ്യാജമെന്ന് തെളിഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി പൂർണമായും കളവാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്.

പ്രണയ നൈരാശ്യമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനയാണ് കേസില്‍ വഴിത്തിരിവായത്. വൈദ്യപരിശോധനയില്‍ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് പരാതിയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ആറ് പേരെ കഴിഞ്ഞ ദിവസം വിട്ടയച്ചത്.

സഹപാഠിയുമായി ബ്രേക്ക് അപ്പ് ആയതിൻ്റെ ദേഷ്യത്തില്‍ ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടി കെട്ടിച്ചമച്ച കഥയാണിതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയും സാഹചര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി വ്യാജമൊഴി നല്‍കാനുണ്ടായ സാഹചര്യം ഉള്‍പ്പെടെ കണ്ടെത്താനായി പോലീസ് അന്വേഷണം തുടരും.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും