ചിക്കാഗോ: ജൂലൈ ആദ്യ വാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസ്നോട് അനുബന്ധിച്ചുള്ള മിഷൻ കോൺഫറൻസിന് ഡോക്ടർ സജി ലൂക്കോസ് പാസ്റ്റർ ബാബു ജോൺ എന്നിവർ നേതൃത്വം നൽകും.

പാസ്റ്റർ സജി മാത്യു,പാസ്റ്റർ വൈ യോഹന്നാൻ, പാസ്റ്റർ ബിജു വർഗീസ് എന്നിവർ മിഷൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ്രബന്ധങ്ങൾ അവതരിപ്പിക്കും നിരവധി വെല്ലുവിളികൾ നേരിടുന്ന മിഷൻ പ്രവർത്തനങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന്റെ ആവശ്യകത യോഗത്തിൽ ചർച്ച ചെയ്യും.

നോർത്ത് ഇന്ത്യൻ മിഷൻ പ്രവർത്തനങ്ങളെ സമ്മേളനത്തിൽ പരിചയപ്പെടുത്തും. ആഗോള വ്യാപകമായ സുവിശേഷീകരണത്തിൽ നമ്മുടെ കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുവാനുള്ള ആഹ്വാനം സെമിനാറിൽ ഉണ്ടാകും. ജൂലൈ 4 ശനിയാഴ്ച രാവിലെ 10.20 ന് പ്രധാന സമ്മേളന വേദിയിലാണ് സെമിനാർ നടക്കുന്നത്
വാർത്ത: കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ
847 912 5578




