പിസിനാക് കോൺഫറൻസിലെ നേതൃത്വ വികസന സെമിനാർ വെള്ളിയാഴ്ച ഉച്ചയ്ക്ക്; റവ. ജോയി പുന്നൂസ് നേതൃത്വം നൽകും

ചിക്കാഗോ: പിസിനാക്ക് കോൺഫറൻസിലെ ശുശ്രൂഷ രംഗത്തെ നേതൃത്വ വികസന സെമിനാറിന് പാസ്റ്റർ ജോയി പുന്നൂസ് നേതൃത്വം നൽകും.

പാസ്റ്റർ കോശി വൈദ്യൻ,ഡോസണ്ണി ഫിലിപ്പ്,പാസ്റ്റർ ഫിന്നി എബ്രഹാം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജൂലൈ 3 വെള്ളിയാഴ്ച ഒന്നരയ്ക്ക് പ്രധാന സമ്മേളന വേദിയുടെ രണ്ടാം നിലയിലുള്ള നിർവാണ ബി യിലാണ് സെമിനാർ നടക്കുന്നത്.

ബഡ്ജറ്റ്, ടൈം മാനേജ്മെന്റ്, കുടുംബ പരിപാലനം, ആത്മീയ ജീവിത വിജയം, ഭാവി പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായ ചർച്ചകൾ നടക്കും.

പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് പാനൽ അംഗങ്ങൾ മറുപടി നൽകും.

കുര്യൻ ഫിലിപ്പ്
(നാഷണൽ മീഡിയ കോർഡിനേറ്റർ)
847 912 5578

*ഐ. പി. സി പിളരുമോ ?*