അതിർത്തിയിലെ ക്രിസ്തു ഭടൻ പാസ്റ്റർ ഡോ. പി.എം മാത്യൂസ് കർത്തൃസന്നിധിയിൽ

ജെയ്ഗോൺ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും ഐപിസി ഭൂട്ടാൻ റീജിയൻ രക്ഷാധികാരിയുമായ മല്ലപ്പള്ളി ആനിക്കാട് പതാലിൽ പാസ്റ്റർ ഡോ. പി.എം മാത്യൂസ് (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

സംസ്‌കാരം ബുധൻ (24/6/2026) 10ന് ജെയ്‌ഗോൺ ഗ്രേസ് ആശ്രമം സെമിത്തേരിയിൽ. 6 പതിറ്റാണ്ടിലേറെ ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ മിഷണറിയായിരുന്നു. “അതിർത്തിയിലെ ക്രിസ്തുഭടൻ” എന്ന പേരിൽ ജീവിതാനുഭവങ്ങൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അനാഥരായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന ഗ്രേസ് ആശ്രമം, ഗ്രേസ് മിഷൻ സ്കൂൾ, ബോയ്സ് ഹോം തുടങ്ങിയവയുടെ സ്ഥാപകനാണ്. ഐപിസി സഭയുടെ ഭൂട്ടാൻ റീജിയനു വേണ്ടി തദ്ദേശിയരായവരുടെ പങ്കാളിത്തത്തിലും റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ അലക്സ് വെട്ടിക്കലിൻ്റെ നേതൃത്വത്തിലും 120 ൽ അധികം സഭകൾ സ്ഥാപിച്ചു.

ഭാര്യ: കാനം തെക്കേക്കരയിൽ ഗ്രേസി മാത്യു. മക്കൾ: പാസ്റ്റർ ബിന്നി മാത്യൂസ് (ഐപിസി ഭൂട്ടാൻ റീജിയൻ വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ബോബി മാത്യൂസ് (ഐപിസി ഭൂട്ടാൻ റീജിയൻ സെക്രട്ടറി), ബ്ലസി മാത്യൂസ്, സെബാസ്റ്റ്യൻ മാത്യൂസ് (ഫിൻലാൻഡ്). മരുമക്കൾ: ബ്ലെസി ബിന്നി, ഷൈനി ബോബി, എ.എസ്.ദാനിയേൽ, ബിർജിത് സെബാസ്റ്റ്യൻ (ഫിൻലാൻഡ്).

*ആചാരങ്ങളെയും സംസ്‌കാരത്തെയും ഉപദേശമാക്കിയവർ*