20 വർഷത്തെ നിസ്തുല്യ സേവനം; ജെയ്സൺ ജോയിക്ക് സൺഡേ സ്കൂളിന്‍റ ആദരവ്

​ഇടുക്കി: കഴിഞ്ഞ 20 വർഷക്കാലമായി തൂക്കുപാലം ദൈവസഭയുടെ സൺഡേസ്കൂൾ അധ്യാപകനായും ഹെഡ്‌മാസ്റ്ററായും നിസ്തുല്യമായ സേവനം അനുഷ്ഠിച്ച ജെയ്സൺ ജോയിക്കും, സഡേസ്ക്കൂള്‍ പന്ത്രണ്ടാം ക്ലാസില്‍ വിജയിച്ച ജെസ് വിന്‍ ഉമ്മനും സൺഡേസ്കൂളിന്റെ ആദരവ്.

നീണ്ട രണ്ടു പതിറ്റാണ്ടുകാലത്തെ സേവനത്തിന് ശേഷം ഹെഡ്മാസ്റ്റര്‍ പദവി ഒഴിഞ്ഞ ജെയ്സൺ ജോയിയെ ആദരിക്കുന്നതിനായി സൺഡേസ്കൂളിന്റെ നേതൃത്വത്തിൽ ചേര്‍ന്ന പ്രത്യേക അനുമോദന യോഗത്തില്‍ ഇരുവര്‍ക്കും തൂക്കുപാലം ദൈവ സഭാ ശുശ്രൂക്ഷകള്‍ പാസ്റ്റര്‍ മാത്യൂ ജോസഫ് മൊമെന്റോ സമ്മാനിച്ചു.

സണ്‍ഡേ സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സാബു തൊട്ടിപ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി.

”​സൺഡേസ്കൂൾ കുട്ടികളുടെ ആത്മീയവും വ്യക്തിപരവുമായ വളർച്ചയിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ജെയ്സൺ . അധ്യാപകൻ എന്ന നിലയിലും, പിന്നീട് ഹെഡ്‌മാസ്റ്റർ എന്ന നിലയിലും സൺഡേസ്കൂളിന്റെ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

അധ്യാപനം ഒരു ജോലിയല്ല, അതൊരു സമർപ്പണമാണ്. ​ആ സമർപ്പണം നൂറു ശതമാനം വിശ്വസ്തതയോടെ പൂർത്തികരിച്ചു. ഒരു ഹെഡ്മാസ്റ്റർ എന്ന നിലയിലും ഈ സൺഡേസ്കൂൾ കുടുംബത്തിന്റെ അദ്യാപകനായും, പ്രിയ സഹോദരന്‍ നൽകിയ എല്ലാ സേവനങ്ങൾക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താനും ഈ അവസരം വിനയോഗിക്കുന്നതായി” സഡേസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സാബു തൊട്ടിപ്പറമ്പില്‍ പറഞ്ഞു.

മോമെന്റോയിൽ കുറിച്ചിരിക്കുന്ന കൃതജ്ഞതാ വചകങ്ങള്‍ പൊതുസമക്ഷം സഡേസ്ക്കൂള്‍ വിദ്യാര്‍ത്ഥി നിസ്സി ആന്‍ സാബു വായിച്ചു.

ചര്‍ച്ച് ഓഫ് ഗോഡ് തൂക്കുപാലം സഭാ ശുശ്രൂക്ഷന്‍റ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സഡേസ്ക്കൂള്‍ അധ്യാപകര്‍ ..വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കളും സന്നിഹിതരായിരുന്നു.