ഡല്‍ഹിയിലെ തുഗ്ലകാബാദ് എക്സ്റ്റന്‍ഷന്‍ മേഖലയിലെ ഒരു ബഹുനില താമസകെട്ടിടത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നിരവധി പേരെ രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു.
തീപിടിത്തം പുലര്‍ച്ചെയാണ് ഉണ്ടായത്. വിവരമറിഞ്ഞ ഉടന്‍ അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണ്.
കെട്ടിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളും അഗ്‌നിരക്ഷാ സംവിധാനങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്



