തൃശ്ശൂരില്‍ പാമ്പുകളുടെ ‘പെരുമഴ’ കാലം!

തൃശൂര്‍: മഴക്കാലമായ ഈ കാലത്ത് തൃശ്ശൂരില്‍ മറ്റൊരു പെരുമഴ.അതാകട്ടെ പാമ്പുകളുടേതാണ്. ഇന്നലേയും ഇന്നുമായി ഒരേ സ്ഥലത്ത് എത്തിയത് പതിനെട്ട് പാമ്പിന്‍ കുഞ്ഞുങ്ങള്‍.

24 മണിക്കൂറിനുള്ളില്‍ തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടില്‍ നിന്നാണ് 18 പാമ്പുകളെ പിടികൂടിയത്. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. രാത്രിയെല്ലാം പാമ്പുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും പേടിച്ചുപോയെന്നും വീട്ടുടമ കാർത്തിക് പറഞ്ഞു. ഇനിയും പാമ്പുകൾ ഉണ്ടായേക്കാമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എന്നാല്‍ ഇവ ഉപദ്രവകാരിയല്ലേന്ന് വനം വകുപ്പ് ജീവനക്കാരന്‍ പറഞ്ഞു.

കാര്‍ത്തിക്കിന്‍റ വീടിന്‍റ മുറ്റത്ത് ഒരു വശത്തായി കെട്ടിപ്പൊക്കിയ ഒരു തറ ഉണ്ട്. ഇത് പൊട്ടിപ്പൊളിഞ്ഞതാണ്. അതിന്‍റ ഉള്ളില്‍ പാമ്പ് കയറി കൂടുകയും, മുട്ട ഇട്ടിട്ടുമുണ്ടാകാം. ആ മുട്ട വിരിഞ്ഞ് പുറത്തേയ്ക്ക് വരുന്നതായിരിക്കുമെന്നും, ഇനിയും പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധിത ഉണ്ടെന്നും വനവകുപ്പ് ജീവനക്കാരന്‍ പറഞ്ഞു.