നമ്മള്‍ എവിടെയാണെന്നതല്ല, നമുക്കുള്ളിലെ പ്രതീക്ഷയ്ക്ക് ജീവനുണ്ടോ എന്നതാണ് പ്രശ്‌നം

അതൊരു ക്രിസ്മസ് രാവായിരുന്നു..

നഗരം മുഴുവന്‍ വിളക്കുകളുടേയും നക്ഷത്രങ്ങളുടേയും തിളക്കം.  പള്ളികളില്‍ കരോളുകള്‍.. എന്നാല്‍ ആ തിരക്കിനിടയിലും അയാളുടെ ജീവിതം ഇരുട്ടിലായിരുന്നു. 

ജോലി നഷ്ടപ്പെട്ടു, കടങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു, സ്വന്തക്കാരെന്ന് കരുതിയവരെല്ലാം അകലെയായി.  ക്രിസ്തുമസ് എന്ന കേട്ടാല്‍ പോലും ഹൃദയം വേദനിക്കുന്ന അവസ്ഥ.  ആ രാത്രി, അയാള്‍ നിരാശയോടെ നടക്കുമ്പോള്‍, ഒരു ചെറിയ പളളി കണ്ടു.  അകത്ത് മെഴുകുതിരികള്‍ തെളിഞ്ഞു കത്തുന്നു..

അതിനുമുമ്പില്‍ പ്രാര്‍ത്ഥനയില്‍ നില്‍ക്കുന്ന കുറച്ച് ആളുകള്‍.. അയാളും ആ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു..

പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അവരിലൊരാള്‍ അയാളോട് പറഞ്ഞു. ക്രിസ്തുമസ് സമ്മാനങ്ങളുടേയോ ആഘോഷങ്ങളുടേയോ ദിനമല്ല.. നമ്മുടെ ഉള്ളില്‍ പ്രതീക്ഷകള്‍ വീണ്ടും ജനിക്കുന്ന ദിവസമാണ്..

ആ വാക്കുകള്‍ അയാളുടെ ഹൃദയത്തില്‍ തട്ടി.  യേശു ജനിച്ചത് കൊട്ടാരത്തിലല്ല, ഒരു പുല്‍ത്തൊഴുത്തിലാണ്.. അവിടെയും പ്രതീക്ഷ ജനിച്ചു..

ആ രാത്രി അയാള്‍ ഒരു തീരുമാനം എടുത്തു.  ഇനി പരാതി പറയില്ല.. ചെറിയതെങ്കിലും എന്തെങ്കിലും ജോലി വീണ്ടും കണ്ടെത്തണം.  അടുത്ത ദിവസം മുതല്‍ ചെറിയ ജോലി കണ്ടെത്തി.. വീണ്ടും ചെറിയ ശ്രമങ്ങള്‍ തുടങ്ങി.. തന്നില്‍ ചെറുതായി വിശ്വാസവും വന്നു തുടങ്ങി.. വീണ്ടുമയാളിലേക്ക് സ്വപ്നങ്ങള്‍ കടന്നെത്തി.. 

നമ്മള്‍ എവിടെയാണെന്നതല്ല, നമുക്കുള്ളിലെ പ്രതീക്ഷയ്ക്ക് ജീവനുണ്ടോ എന്നതാണ് പ്രശ്‌നം.. ഇന്ന് നാം തളര്‍ന്നിരിക്കാം, ഒറ്റപ്പെട്ടിരിക്കാം.. പക്ഷേ, ഈ ദിവസം നമ്മുടെ ഉള്ളിലും ഒരു പുതു പ്രതീക്ഷകള്‍ വളര്‍ത്തട്ടെ, സ്വപ്നങ്ങള്‍ നിറക്കട്ടെ. പ്രതീക്ഷയുളളിടത്താണ് പുതിയജീവിതം തുടങ്ങുന്നതും

– ശുഭദിനം.