തിരുവനന്തപുരം: മതേതര നിലപാടില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല .മതേതര കേരളത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ സമ്മതിക്കില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പോലും ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. പിന്നെ ,ഇനി അത് ഉണ്ടാകുമോയെന്ന് മാധ്യമങ്ങളോട് ആയി അദ്ദേഹം തിരിച്ചു ചോദിച്ചു.
കേരളത്തെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കില്ല .എന്ത് വില കൊടുക്കും അതിന് എതിർക്കും . വരാനിരിക്കുന്ന തലമുറകൾ സൗഹാർദ്ദ പൂർവ്വം ഇവിടെ ജീവിക്കണം.
സമുദായ നേതാക്കൾ അത്തരം പ്രചാരണങ്ങളിൽ നിന്നും മാറി നിൽക്കണം.യുഡിഎഫിന്റെ കൂടെയുള്ള പ്രധാനപ്പെട്ട ഘടകകക്ഷിയാണ് മുസ്ലിം ലീഗ് .അവരെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ ആരെയും അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കാലത്തും ലീഗിനെതിരെ പ്രചരണം നടന്നു. യു ഡി എഫിൻറ ഈ മഹത്തായ വിജയത്തിന് പിന്നിൽ നിർണായക പങ്കു വഹിച്ചതാണ് മുസ്ലിം. അവരെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നത് ‘ഭിന്നിപ്പിക്കൽ’ ലക്ഷ്യമിട്ടാണ് .മുസ്ലിം ലീഗ് ദുർബലമായാൽ വർഗീയശക്തികൾ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അതൊരിക്കലും കേരളത്തിൽ വിലപ്പോവില്ല.എന്നെ പറഞ്ഞോളൂ എന്നും നിയുക്ത മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



