ഒടുവിൽ ഹൈക്കമാൻ്റ് അയഞ്ഞു; വി ഡി സതീശന്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സാബു തൊട്ടിപ്പറമ്പില്‍ .

ഒടുവില്‍ ഹൈക്കമാണ്ട് .അയഞ്ഞു.മുഖ്യമന്ത്രി പദത്തിലേക്ക് ഒന്നില്‍ കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നതോടെ കൊണ്ട് പിടിച്ച ചര്‍ച്ചയാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നടന്നത്.ഇതില്‍ വേണു ഗോപാലിൻ്റെ പക്ഷത്തായിരുന്നു ഹൈക്കമാണ്ടിന്‍റ മനസ്സ്.എന്നാല്‍ വി ഡി സതീശന് കിട്ടിയ ജന പിന്തുണയില്‍ ഹൈക്കമാണ്ടിനും അടിയറവ് പറയേണ്ടിവന്നു.ജനങ്ങള്‍ ഒന്നടങ്കം വി ഡി സതീശനോടൊപ്പവും,എംഎല്‍എ മാര്‍ ഭൂരിപക്ഷം വേണുഗോപാലിനോടൊപ്പവും ആയിരുന്നു.ജനങ്ങളുടെ മനസ്സ് അറിഞ്ഞ് നിലപാട് കൈക്കൊണ്ട ഹൈക്കമാണ്ട് തീരുമാനം ഉചിതമായി.

നീണ്ട് നിന്ന അനിശ്ചിതത്തിനൊടുവില്‍ മുഖ്യമന്ത്രിയായി വി.ഡി. കേരളത്തിന് ഇനി സതീശന്‍ യുഗം.ഇന്ന് രാവിലെ കൃത്യം 10.5ന് കേരളത്തിന്‍റ എഐസിസി ചുമതലയുള്ള ദിപാദാസ് മുന്‍ഷി പ്രഖ്യാപനം നടത്തുകയായിരുന്നു.

പത്ത് ദിവസം നീണ്ട് നിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കേരളത്തിലെ മുഖ്യമന്ത്രിയായിവി ഡി. സതീശന് വേണ്ടി രാഷ്ട്രീയ കേരളത്തിന്‍റ മനസ്സ് അത്രമാത്രം വാദിച്ചിരുന്നു.
പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം
കോണ്‍ഗ്രസിന് മിന്നും ജയം സമ്മാനിച്ച,വിജയത്തിന് അരയും തലയും മുറുക്കി ,ഘടകക്ഷികളേ ഒരു മാലയിലെ മുത്ത് മണിപോലെ ചേര്‍ത്തൊരുക്കി ഒന്നായി നയിച്ച് ,മിന്നും ജയം സമ്മാനിച്ചത് വി ഡി സതീശന്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍റ മികവാണ്.

രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള സതീശന്‍റ സംഘടനാ മികവും ,ഏകോപനവും രാഷ്ട്രീയ കേരളം അംഗീകരിച്ചു.

​കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശൻ കാഴ്ചവെച്ച മികവ് രാഷ്ട്രീയ ഭേദമന്യേ എല്ലാവരിലും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. വസ്തുതകളും കണക്കുകളും നിരത്തി സഭയിൽ അദ്ദേഹം നടത്തുന്ന ഇടപെടലുകൾ പാർലമെന്ററി രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമായി കണക്കാക്കപ്പെടുന്നു.

​അക്കാദമിക് മികവും അറിവും, നിയമസഭയ്ക്കുള്ളിലും പുറത്തും തികഞ്ഞ ഗൃഹപാഠം ചെയ്തുകൊണ്ട് സംസാരിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. ഏത് സങ്കീർണ്ണമായ വിഷയത്തെയും യുക്തിഭദ്രമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.
​സോഷ്യൽ മീഡിയയിലും യുവതലമുറയ്ക്കിടയിലും അദ്ദേഹത്തിന്റെ വ്യക്തമായ നിലപാടുകൾക്ക് വലിയ സ്വീകാര്യതയുണ്ട്. ആധുനിക കേരളത്തിന്റെ വികസന സ്വപ്നങ്ങളെ ഉൾക്കൊള്ളുന്ന നേതാവായി പലരും അദ്ദേഹത്തെ കാണുന്നു.

കെ.സി. വേണുഗോപാല്‍,രമേശ് ചെന്നിത്തല എന്നിവര്‍ക്കൂടി മുഖ്യമന്ത്രി പദത്തിന് വേണ്ടി വാദിച്ചതാണ് ചര്‍ച്ചകള്‍ നീണ്ട് പോകാന്‍ കാരണമായത്.ഇതാകാട്ടെ കോണ്‍ഗ്രസ് നേതാക്കളേയും ഘടകക്ഷികളേയും വിഷമഘട്ടത്തിലേക്ക് തള്ളിയിട്ടിരുന്നു.അണികള്‍ പലപ്പോഴും തെരുവിലിറങ്ങി.അതാകട്ടെ വി ഡി സതീശനുവേണ്ടിയായിരുന്നു.

കേരളത്തിലുടനീളം സതീശനെ മുഖ്രമന്ത്രിയായി തെരഞ്ഞെടുത്തതില്‍ ആഹ്ളാദം
അലയടിക്കുകയാണ്.

മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സതീശനെ എല്ലാവിധ ആശംസകളും നേരുന്നതായി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൂര്‍ണ്ണ മനസ്സോടെ അത് അംഗീകരിക്കുന്നതായും അദേഹം പറഞ്ഞു.

എന്നാല്‍ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിയമ സഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതെ മറി നില്‍ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.