ഉവ്വ് എന്ന് പറഞ്ഞാൽ ഉവ്വ്. ഇല്ല എന്ന് പറഞ്ഞാൽ ഇല്ല. അജയ്യനായി വരുന്നൂ, കേരള ‘ഛത്രപതിയായി. നിലപാടിൻ്റെ രാജകുമാരൻ വി.ഡി സതീശൻ.
വർഗ്ഗീയ ഭ്രാന്ത്രന്മാരെ ഗൗനിച്ചില്ല. വെള്ളാപ്പള്ളിയെ അർഹിക്കുന്ന അവജ്ഞതയോടെ തള്ളി. പെരുന്ന തമ്പുരാനെ കണ്ട ഭാവം നടിച്ചില്ല. ജാതിക്കോമരങ്ങളെ വേരോടെ പിഴുതെറിഞ്ഞു.
അഴിമതി നിറഞ്ഞ പിണറായിസത്തേയും പിണറായിയെയും അസംബ്ളിയിൽ ഞെരിച്ചുടച്ച വീരയോദ്ധാവ്.
നട്ടെല്ലുള്ള കോൺഗ്രസ് മാൻ.
ഇനി സതീശൻ യുഗം….. കാണാം, കാത്തിരിക്കാം.
പുതുകേരള സൃഷ്ടിക്കായി.
കാലടി സർവ്വകലാശാല റിട്ട. പ്രൊഫസ്സർ ഡോ. ഓമന റസ്സൽ മെയ് 12 ന് രാവിലെ 11 ന് രാഹുലിനും പ്രിയങ്കയ്ക്കും വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപെട്ടു കൊണ്ട് അയച്ച കത്ത് .





