കെ.എൻ റസ്സൽ
ഗ്രൂപ്പുകളിക്കുന്ന കുറെ ശവങ്ങൾ. കോൺഗ്രസ് എംഎൽഎ മാരാണത്രേ. വിവരദോഷികൾ. മകൻ ചത്താലും മരുമകളുടെ കണ്ണീർ കാണാൻ കാത്തിരിക്കുന്ന കുറെ വാഴപ്പിണ്ടികൾ. അവർക്ക് കോൺഗ്രസ് നശിച്ചാലും വി.ഡി സതീശനെ വേണ്ട.

ഇത്രയും ജനപിന്തുണ ആർജിച്ച ഒരു തെരത്തെടുപ്പ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. ഇതിന് ചുക്കാൻ പിടിച്ചവരിൽ ഏറെ മുമ്പിൽ സതീശൻ തന്നെയാണ്. ഒപ്പം നിന്ന രമേശ് ചെന്നിത്തലയെയും സണ്ണി ജോസഫിനെയും ചെറുതായി കാണുന്നുമില്ല.
പക്ഷേ വേണുഗോപാലിന് ഇവിടെന്ത് കാര്യം. വേണുഗോപാലിന് ഒരു പക്ഷേ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരാൻ താൽപര്യമുള്ളതായി എനിക്ക് തോന്നുന്നില്ല. സതീശൻ്റെ ഇമേജിൽ അസൂയയും വിറളിയും പൂണ്ട കുറെ ചാപിള്ളകളാണ് കെ.സിയെ ഇറിക്കിക്കളിച്ച് കേരള ജനതയെ പരിഹാസ്യരാക്കുന്നത്.
10 വർഷത്തെ കാത്തിരിപ്പിന് ശേഷം കോൺഗ്രസ് അതിശക്തിയോടെ ഉയിർത്തെഴുന്നേറ്റിരിക്കയാണ്. ഇതിനെ ശിഥിലമാക്കാൻ വല്ലപ്പോഴും കേരളത്തിൽ വന്ന് തല കാണിച്ച് പോകുന്ന വേന്നുഗോപാലിനെ ഇറക്കിക്കളിക്കാൻ തയ്യാറായ കേരളത്തിലെ കുറെ എം.എൽ.എ മാരുണ്ടല്ലോ, അവരെ ജനം കാർക്കിച്ച് തുപ്പുകയാണ്. ക്വാളിറ്റി യുള്ള നേതാക്കളായിരുന്നു അവരെങ്കിൽ ജനത്തിൻ്റെ കൂടെ നിൽക്കുമായിരുന്നു. ജനത്തിൻ്റെ പൾസ് അവർ തിരിച്ചറിഞ്ഞിട്ടും വ്യക്തി വൈരാഗ്യം തീർക്കുന്നതുപോലെയാണ് ഹൈക്കമാൻഡിന് മുമ്പിൽ കെ.സിയെ അവർ അവതരിപ്പിച്ചത് .

കെ.സിയാണ് മുഖ്യമന്ത്രി ആകുന്നതെങ്കിൽ ആറുമാസത്തിനകം നടക്കേണ്ട ഉപ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയിരിക്കും.
അസംബ്ളി സീറ്റുകൾ 101 ആകും . ഒപ്പം പുതിയ മുഖ്യമന്ത്രി ഉദയം കൊള്ളുകയും ചെയ്യും. പാർലമെൻ്റിലേക്കും തെരത്തെടുപ്പ് വേണ്ടി വരുമല്ലോ. അത് ബി.ജെ.പി കൊണ്ടു പോകും എന്നതിന് സംശയവും വേണ്ട. രാഷ്ട്രീയ നിരീക്ഷകരുടെ ഈ വിലയിരുത്തൽ യാഥാർത്ഥ്യമാവുകയും ചെയ്യും എന്നതാണ് സത്യം.


