മാവേലിക്കര: അസംബ്ലീസ് ഓഫ് ഗോഡ് മാവേലിക്കര സെക്ഷൻ സുവിശേഷ മഹായോഗവും സംയുക്ത സഭായോഗവും ഏപ്രിൽ 30 മുതൽ മെയ് 3 വരെ ഈഴക്കടവ് എൽ-ഷദായി ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ ഈഴക്കടവ് ഏ. ജി. സഭക്ക് സമീപം തയ്യാറാക്കിയ പന്തലിൽ നടക്കും.

പസ്റ്റർമാരായ വർഗ്ഗീസ് ഏബ്രഹാം (രാജു മേത്ര റാന്നി) എബി ഏബ്രഹാം (പത്തനാപുരം) പ്രഭാ റ്റി തങ്കച്ചൻ( സെക്ഷൻ പ്രസ്ബിറ്റർ മാവേലിക്കര) റ്റി വി പൗലോസ് (കായംകുളം) എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.
കൊച്ചിൻ കരിസ്മ വോയ്സ് സംഗീത ശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. ഏ ജി ഈഴക്കടവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ വി. ജി. ഫിലിപ്പ് ശുശ്രൂഷകൾക്ക് മേൽനോട്ടം വഹിക്കും.

പൊതുസമ്മേളനം എല്ലാദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെയും, സെക്ഷൻ പൊതുസഭായോഗം (സംയുക്ത ആരാധന) 03/05/ 2K26 ഞായർ രാവിലെ 9.30 മുതൽ നടക്കും.
പാസ്റ്റർ കുഞ്ഞുമോൻ ലൂക്കോസ്, അനീഷ് തോമസ് കല്ലുമല എന്നിവർ പബ്ലിസിറ്റി കൺവീനർമാരായി പ്രവർത്തിക്കുന്നു.
വാർത്ത: ഷാജി ആലുവിള



