അപ്പൻ്റെ വഴികളിലൂടെയല്ല മകൻ, പിണറായിയുടെ മകൻ വിവേക് ഗുരുവായൂരിൽ ക്ഷേത്ര ദർശനം നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേകും കുടുംബവും ഇന്നലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. അതീവ രഹസ്യമായിട്ടാണ് വിവേക് ഗുരുവായൂരപ്പനെ തൊഴുതു മടങ്ങിയത്. ശ്രീവത്സം ഗെസ്‌റ്റ് ഹൗസിലെത്തിയ വിവേക് കിരണിനെയും കുടുംബത്തേയും ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.

ദർശനം കഴിഞ്ഞിറങ്ങുന്നത് വീഡിയോയിലാക്കിയ വർക്ക് പണിയും കിട്ടി. പ്രാദേശിക ചാനലാണ് വീഡിയോ എടുത്തത്. കൂടെയെത്തിയവർ തന്നെ ചാനൽ പകർത്തിയ ദൃശ്യങ്ങൾ മായ്ച് കളത്തു. മറ്റ് ഭക്‌തരും ഫോണുകളിൽ ഈ ദൃശ്യം പകർത്തിയിരുന്നു. ദേവസ്വം ഉദ്ദ്യോഗസ്ഥർ ഇടപെട്ട് അതും നീക്കം ചെയ്തു.

കമ്മ്യൂണിസ്‌റ്റ് അപ്പൻമാരുടെ മക്കൾ ദൈവവിശ്വാസികൾ ആയതിൽ വിറളി പിടിക്കാൻ ഒന്നുമില്ല. ദൈവവിശ്വാസം വ്യക്തിപരമാണ്. അത് വിളിച്ച് പറയുന്നതിലും പ്രദർശിപ്പിക്കുന്നതിലും തെറ്റൊന്നുമില്ല. ഒളിച്ചും പാത്തും ജനത്തെ പേടിച്ച് ഈശ്വരദർശനം നടത്തുന്നത് ഭീതി കൊണ്ടാണ്. ഫോട്ടോ എടുത്തവരെ കൊണ്ട് മായിച്ച് കളഞ്ഞതും ഉചിതമായില്ല. പിതാവിൻ്റെ പാത മക്കൾ പിൻപറ്റണമെന്നില്ല. വിവേക് പഠിക്കുമ്പോൾ ഒരു നല്ല കുട്ടിയായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ അദ്ധ്യാപിക തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.