അസമിൽ കാണാതായ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണുവെന്ന് സ്ഥിരീകരിച്ച്‌ വ്യോമസേന, തിരച്ചില്‍ തുടരുന്നു

ഗുവാഹത്തി: കഴിഞ്ഞ ദിവസം രാത്രിയോടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ സുഖോയ് യുദ്ധവിമാനം തകർന്നതായി സ്ഥിരീകരിച്ച്‌ വ്യോമസേന.

അസമിലെ ജോർഹട്ടില്‍ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി അങ്ലോങ്ങ് പ്രദേശത്താണ് യുദ്ധവിമാനം തകർന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടം എന്നാണ് വ്യോമസേനയുടെ വിശദീകരണം. തിരച്ചില്‍ തുടരുന്നതായും വ്യോമസേന അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി 7.40 ഓടെയാണ് അവസാനമായി ബന്ധപ്പെടാനായത്. ജോർഹട്ടില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ റഡാറില്‍ നിന്നുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.