ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ വിശുദ്ധ സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ സമാപിച്ചു.

സംയുക്തസഭായോഗത്തിന് സ്‌റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. സമാപന സന്ദേശം സൗത്ത് ഏഷ്യന്‍ സുപ്രണ്ട് പാസ്റ്റര്‍ സി. സി തോമസ് നല്കി. സ്‌റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ വൈ റെജി പ്രസംഗിച്ചു. ഫീല്‍ഡ് സെക്രട്ടറി പാസ്റ്റര്‍ വൈ മോനി സങ്കീര്‍ത്തനം വായിച്ചു.

പാസ്‌റ്റേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സജി ഏബ്രഹാം സങ്കീര്‍ത്തന പ്രബോധനം നിര്‍വ്വഹിച്ചു. സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് പാസ്റ്റര്‍ സി. സി തോമസ് തിരുവത്താഴ ശുശ്രൂഷ നടത്തി. എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ജെയ്‌സണ്‍ തോമസ് തിരുവത്താഴ ശുശ്രൂഷയുടെ വചന പ്രബോധനം നടത്തി. തിരുവത്താഴ ശുശ്രൂഷയ്ക്കുള്ള വേദഭാഗങ്ങള്‍ പാസ്റ്റര്‍മാരായ ജേക്കബ് തോമസ്, മാത്യു ബേബി എന്നിവര്‍ വായിച്ചു.

സഭയുടെ ഭരണസമിതിയായ സ്‌റ്റേറ്റ് കൗണ്‍സിലില്‍ നിന്ന് കാലവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ പാസ്റ്റര്‍മാരായ ഡോക്ടര്‍ ഷിബു. കെ മാത്യു, സാംകുട്ടി മാത്യു, പി. എ ജെറാള്‍ഡ്, വിനോദ് ജേക്കബ്ബ്, സജി ഏബ്രഹാം, മാത്യു ബേബി, ഫിന്നി ജോസഫ്, ലൈജു നൈനാന്‍, വി. പി തോമസ്, ഷിജു മത്തായി, ഷൈജു തോമസ് ഞാറയ്ക്കല്‍, വൈ മോനി, ജോണ്‍സന്‍ ദാനിയേല്‍, തോമസ്‌കുട്ടി ഏബ്രഹാം എന്നിവര്‍ക്ക് മെമന്റോ നല്കി യാത്ര അയപ്പ് നല്കി.

2026-28 വര്‍ഷത്തേക്കുള്ള പുതിയ 15 അംഗ ഭരണ സമതിയെ സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് പാസ്റ്റര്‍ സി. സി തോമസ് പ്രാര്‍ത്ഥിച്ച് നിയോഗിച്ചു. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, സജി ജോര്‍ജ്, ബെന്‍സ് എബ്രഹാം, വിനോദ് ജേക്കബ്, മാത്യു ബേബി, അഭിലാഷ് എ.പി., ജേക്കബ് തോമസ്, അലക്‌സ് എബ്രഹാം, വൈ. ജോസ്, റോയി പി. ജോര്‍ജ്, എം.എ.തോമസ്‌കുട്ടി, സജി എബ്രഹാം, പി.എ. ജെറാള്‍ഡ്, ഷാജി എം. സ്‌കറിയ, പ്രെയ്‌സ് തോമസ് എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍.

കൃതജ്ഞതാ പ്രസംഗം സ്‌റ്റേറ്റ് ബിലിവേഴ്‌സ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല നടത്തി. ഫുഡ് കമ്മറ്റിക്കുള്ള നന്ദി വാചകങ്ങള്‍ ഫുഡ് കമ്മറ്റി കണ്‍വീനര്‍ ബ്രദര്‍ അജി കുളങ്ങര പറഞ്ഞു. പാസ്റ്റര്‍മാരായ കെ. വി ഗീവര്‍ഗിസ്, ജോണ്‍സന്‍ തോമസ്, കെ.റെജി, തോമസ്‌കുട്ടി ഏബ്രഹാം, ഷിജു മത്തായി, ഷൈജു തോമസ് ഞാറയ്ക്കല്‍, റ്റി. എം മാമ്മച്ചന്‍, ബ്രദര്‍ ബിനോയി പി അലക്‌സ് എന്നിവര്‍ പ്രാര്‍ത്ഥിച്ചു.

ബ്രദര്‍ ബോവസ് രാജുവിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. കേരളത്തിലും ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ആയിരക്കണക്കിന് ശുശ്രൂഷകന്മാരും വിശ്വാസ സമൂഹവും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. അടുത്ത ജനറല്‍ കണ്‍വന്‍ഷന്‍ 2027 ജനുവരി 18 മുതല്‍ 24 വരെ നടക്കും എന്ന് സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് പാസ്റ്റര്‍ വൈ റെജി അറിയിച്ചു.

വാർത്ത : ഷൈജു ഞാറയ്ക്കൽ