ജനുവരി 28ന് അങ്കമാലി ഐ.പി.സി ഠൗൺ ഗിൽഗാൽ ചർച്ചിൽ ഡോ. ബാബു തോമസ് പ്രസംഗിക്കുന്നു

ന്യൂയോർക്ക് ഹെബ്രോൻ ഐ.പി.സി ചർച്ച് സീനിയർ ശുശ്രൂഷകൻ ഡോ. ബാബു തോമസ് അങ്കമാലിയിൽ ബൈബിൾ പ്രഭാഷണം നടത്തുന്നു. ജനുവരി 28 ന് വൈകിട്ട് 6 മണിക്ക് അങ്കമാലി ഠൗൺ ഗിൽഗാൽ ഐ.പി. സി ചർച്ചിലാണ് (നായത്തോട് ജംഗ്ഷൻ, മുൻസിപ്പൽ പാർക്കിന് എതിർവരം) അദ്ദേഹത്തിൻ്റെ പ്രഭാഷണം നടക്കുന്നത്. ക്രൈസ്തവചിന്തയാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

ബോസ്റ്റൺ ഗോർഡൻ കോളജിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടിയിട്ടുള്ള അദ്ദേഹം രക്ഷാമാർഗ്ഗം മിനിസ്ട്രിയുടെ ഡയറക്ടറാണ്. സഭാ ശുശ്രൂഷകൻ പാസ്റ്റർ സുനിൽ മാത്യു വർഷിപ്പിന് നേതൃത്വം നൽകും. പാസ്റ്റർ ജോജി ജോൺ , പാസ്റ്റർ ബ്ലസൻ ജേക്കബ് എന്നിവരാണ് കോ -ഓർഡിനേറ്റർമാർ.

വിശദ വിവരങ്ങൾക്ക്: 99471 53160,
94479 92935, 95449 32000