തീരെ പാവപ്പെട്ടവരായ ചല കാൻസർ രോഗികളെ സഹായിക്കാൻ ചിലർ സമ്മതിച്ചിട്ടുള്ളതിൻ്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. കഴിഞ്ഞ ആഴ്ച ചിലരെ സഹായിച്ചിരുന്നു. സഹായം ലഭിച്ചവർ ആ വിവരം കൂടി അപേക്ഷയിൽ കാണിച്ചിരിക്കണം. സഹായം ലഭിക്കാത്തവർക്കായിരിക്കും മുൻഗണന.
നിങ്ങൾക്ക് അപേക്ഷ അയയ്ക്കാം. പക്ഷേ അപേക്ഷ അയച്ചു എന്ന കാരണത്താൽ സഹായം ലഭിക്കും എന്ന് ഉറപ്പിക്കരുത്.
പേപ്പറിൽ അപേക്ഷ തയ്യാറാക്കി സ്പീഡ് പോസ്റ്റിൽ മാത്രമേ അയയ്ക്കാവൂ. രജിസ്റ്റർ ചെയ്തോ കൊറിയറിലോ അയയ്ക്കരുത്.
വെള്ളപേപ്പറിൻ്റെ ഒരു വശത്ത് രോഗിയുടെ വിശദമായ രോഗ വിവരവും സാമ്പത്തിക സ്ഥിതിയും എഴുതുക. അതേ പേപ്പറിൻ്റെ അടിയിൽ സഭാ ശുശ്രൂഷകൻ സാക്ഷ്യപ്പെടുത്തി, സഭയുടെ സീൽ പതിക്കണം. കൂടാതെ അപേക്ഷകൻ്റെ രോഗവിവരം അടങ്ങിയ ആശുപത്രിയിലെ രേഖ കൂടെ വയേക്കണ്ടതാണ്. ആകെ രണ്ട് പേപ്പർ മാത്രമേ അയയ്ക്കാവൂ. ഡിസംബർ 20 ന് മുമ്പ് അപേക്ഷകൾ ലഭിച്ചിരിക്കണം.
അപേക്ഷ അയയ്ക്കേണ്ട വിലാസം താഴെ കൊടുക്കുന്നു.
Christhavachintha
Kalady P O, Mattoor
Pin -683 574
Ernakulam (District)




