എറണാകുളം-ബംഗളൂരു വന്ദേഭാരതില്‍ ആര്‍എസ്‌എസ് ഗണഗീതം; ഭരണഘടനാ തത്വങ്ങളുടെ ലംഘനമെന്ന് മുഖ്യമന്ത്രി

എറണാകുളം: എറണാകുളം-ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ആർഎസ്‌എസ് ഗണഗീതം ആലപിച്ചത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ദക്ഷിണ റെയില്‍വെയുടെ നിലപാട് പ്രതിഷേധാർഹമാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് ഉദ്ഘാടന ചടങ്ങില്‍ കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു. വിഷയത്തില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ദേശീയഗാനം ആലപിച്ചും ഭരണഘടന കയ്യിലേന്തിയുമായിരുന്നു പ്രതിഷേധം.

കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം- ബംഗ്ളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിലാണ് ആർഎസ്‌എസ് ഗണഗീതം ആലപിച്ചത്. ആദ്യയാത്രയില്‍ പങ്കെടുത്ത സ്കൂള്‍ വിദ്യാർഥികളാണ് ഗണഗീതം പാടിയത്. വിദ്യാർഥികള്‍ ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഫേസ്ബുക്കില്‍ പങ്കുവെച്ചു. കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.

എന്നാല്‍ ആർഎസ്‌എസ് ഗണഗീതം ആലപിച്ച വിദ്യാർഥികളുടെ വിഡിയോ വിവാദമായതോടെ ദക്ഷിണ റെയില്‍വേ പിൻവലിച്ചു. ദേശഭക്തിഗാനമായി അവതരിപ്പിച്ച വിഡിയോയാണ് റെയില്‍വേ പിൻവലിച്ചത്. വിദ്യാർഥികള്‍ ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*