കോയമ്പത്തൂരില്‍ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. ഇതില്‍ കാർത്തിക്കും സതീഷും സഹോദരങ്ങളാണ്
കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലില്‍ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പോലീസ് കോണ്‍സ്റ്റബിളിനും പരുക്കേറ്റിട്ടുണ്ട്. നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാർഥിനിയെ ഒരു സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്
11 മണിക്ക് വിമാനത്താവളത്തിന് സമീപം പുരുഷ സുഹൃത്തിനൊപ്പം കാറില്‍ ഇരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ കാറിന്റെ ജനല്‍ കല്ലുകൊണ്ട് തകർത്ത ശേഷം യുവാവിനെ വാള്‍ കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. തുടർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി
യുവാവ് വിവരം ഉടനെ പോലീസില്‍ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ പുലർച്ചെ നാല് മണിയോടെ ആളൊഴിഞ്ഞ പറമ്ബില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.




