ഇന്ത്യൻ വിദ്യാര്‍ഥി വിസകള്‍ കൂട്ടത്തോടെ നിഷേധിച്ച്‌ കാനഡ

ഇന്ത്യൻ വിദ്യാർഥി വിസകള്‍ വലിയ തോതില്‍ നിഷേധിച്ച്‌ കാനഡ. കനേഡിയൻ കോളജുകളില്‍ പഠിക്കാനുള്ള പെർമിറ്റുകള്‍ക്കായുള്ള 74 ശതമാനം ഇന്ത്യൻ അപേക്ഷകളും നിരസിക്കപ്പെട്ടതായി കനേഡിയൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്.

വിസയുടെ നിരോധനം താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും തട്ടിപ്പുകള്‍ തടയാനുമാണ് വിദേശ വിദ്യാർഥി പെർമിറ്റുകള്‍ കാനഡ കുറച്ചത് എന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 2023ല്‍ 20,900 അപേക്ഷകരുണ്ടായിരുന്നത് 2025ല്‍ 4515 ആയി കുറഞ്ഞു. വിദ്യാർത്ഥി വിസകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ തടയുന്നതിനും താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ്.

അതേസമയം, ഒരു കാലത്ത് ഇന്ത്യക്കാരുടെ പ്രധാന കുടിയേറ്റ കേന്ദ്രമായിരുന്നു കാനഡ. മലയാളികള്‍ അടക്കം നിരവധി പേരാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കാനഡയില്‍ എത്തി കുടിയേറിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി ഈ പ്രവണതയില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. കാനഡയിലേക്ക് പ്രവേശനം ലഭിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായതോടെ ഇന്ത്യൻ വിദ്യാർഥികള്‍ അവരുടെ ലക്ഷ്യസ്ഥാനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ്. ജർമ്മനി ഒരു ശക്തമായ ബദലായി ഉയർന്നുവന്നിട്ടുണ്ട്.