എറണാകുളം: ഐപിസി എറണാകുളം സെൻ്റർ കൺവെൻഷൻ 2026 ജനുവരി 7ന് ആരംഭിക്കും.11 ന് ഞായറാഴ്ച വിശുദ്ധ സഭായോഗത്തോടെ യോഗങ്ങൾക്ക് സമാപനമാകും.
കുണ്ടന്നൂർ ജംഗ്ഷന് സമീപം തയ്യാറാക്കിയ പന്തലിലാണ് കൺവെൻഷൻ നടക്കുക. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ കെ സി തോമസ്. രാജു ആനിക്കാട്, ജെയിംസ് ജോർജ് പത്തനാപുരം, റെജി ശാസ്താംകോട്ട, അനിൽ കൊടുത്തോട്ടം, വി.ജെ തോമസ്, ഷൈനി ഷാജി തുടങ്ങിയവർ ശുശ്രൂഷിക്കും.
പാസ്റ്റർ എം ജെ ടൊ മിനിക്കിന്റെ നേതൃത്വത്തിൽ എറണാകുളം ഹെബ്രോൺ ചർച്ച് ക്വയറും തഞ്ചാവൂർ വില്യംസും ഗാനശ്രുഷയ്ക്ക് നേതൃത്വം നൽകും.
മാസയോഗം, പി വൈ പി എ, സൺഡേസ്കൂൾ, സോദരി സമാജം തുടങ്ങിയവയുടെ വാർഷികാഘോഷവും ഉണ്ടായിരിക്കും.
കൺവെൻഷന്റെ നടത്തിപ്പിനായി ഡോ.ജോൺ ജോസഫ് കൺവീനറായും പാസ്റ്റർമാരായ മത്തായി ഹാബേൽ, എ കെ രാജൻ എന്നിവർ ജോ. കൺവീനർമാരായും കമ്മറ്റി നിലവിൽ വന്നു.
വിവിധ സ്ഥലങ്ങളിലേക്ക് വാഹന ക്രമീകരണവും നടത്തിയിട്ടുള്ളതായി പബ്ലിസിറ്റി കൺവീനർമാരായ പാസ്റ്റർ ബെന്നി ജോസഫ്,പാസ്റ്റർ ഷാജി വിരുപ്പിൽ എന്നിവർ അറിയിച്ചു




