ആന്റണി രാജുവിനെതിരെയുള്ള തൊണ്ടി മുതല്‍ കേസില്‍ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന സ്വകാര്യ ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
എതിർകക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. പൊതുപ്രവർത്തകർ ഉള്‍പ്പെട്ട വഞ്ചനാക്കേസ് കൂടി കേസിലെ പ്രതികള്‍ക്കെതിരെ ചുമത്തണമെന്ന് ആവശ്യം. നിലവില്‍ നെടുമങ്ങാട് കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു.
1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ ക്രിത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്‍റണി രാജു കോടതി ക്ലർക്കിന്‍റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്.




