ഏ.ജി മലബാർ ഡിസ്ട്രിക്ട് ഡിപ്പാർട്ട്മെൻ്റുകൾക്ക് പുതിയ സാരഥികൾ

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ ചാരിറ്റി, മിഷൻസ് ,ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ്കൾക്ക് പുതിയ നേതൃത്വം

സൂപ്രണ്ട് റവ. ഡോ. വി. റ്റി. എബ്രഹാമിന്റെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പുതിയ നിയമനങ്ങൾ നടത്തിയത്.

ചാരിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ആയി നിയമിതനായ വയനാട് മീനങ്ങാടി സ്വദേശിയായ ഗോഡ്‌ലി ഷാലോം കുവൈറ്റ് മങ്കാഫ് ഏ.ജി.സഭാംഗമാണ്.

ഇവാഞ്ചലിസം ഡയറക്ടർ ആയി നിയമിതനായ പാസ്റ്റർ ഷിന്റോ പോൾ താമരശ്ശേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനാണ്. മുൻ ഡിസ്ട്രിക്ട് സി.എ പ്രസിഡൻ്റ് ആയി സേവനം അനുഷ്ഠിച്ചിരുന്നു.

മിഷൻ ഡയറക്ടർ പാസ്റ്റർ ബെന്നി പി. ജോൺ യു.എ.ഇ സെക്ഷനിലെ അബുദാബി യുണൈറ്റഡ് അസംബ്ലീസ് ഓഫ് ഗോഡ് ദൈവസഭയുടെ സഹ ശുശ്രൂഷകരിൽ ഒരാളാണ്.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*