രജത ജൂബിലി നിറവിൽ സൗദി ആറേബ്യ ചർച്ച് ഓഫ് ഗോഡ്

റിയാദ് : യുണൈറ്റഡ് പെന്തെകോസ്തൽ കൺവെൻഷന്റെ നേതൃതത്തിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കെ. എസ്. ഏ റീജിയന്റെ 25-ആം വാർഷികവും( രജത ജൂബിലി )സംയുക്ത ആരാധനയും 2025 സെപ്റ്റംബർ 12  ന്  വലിയ ആത്മീയ സാന്നിധ്യത്തിന്റെ നിറവിൽ നടന്നു. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കെ. എസ്. ഏ റീജിയന്റെ പ്രസിഡന്റ് റവ. മാത്യു ജോർജ് ( റെജി തലവടി ) സമ്മേളനം പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. ഈ ആത്മീയസംഗമം സൗദി അറേബ്യയുടെ ആത്മീയ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം തുറന്നു.

ഇവാ. ഡോ. മിൽട്ടൻ സേവ്യേർ   ആരാധനയ്ക്ക് നേതൃത്വം കൊടുത്തു. വിശിഷ്ട അതിഥി ആയി ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി പങ്കെടുത്തു. മുഖ്യ പ്രഭാഷകനായ റവ. വൈ. റെജിയുടെ ശക്തമായ വചന ശുശ്രൂഷ വിശ്വസികളിൽ ആഴമായ മാറ്റങ്ങൾ വരുത്തി. പുതിയ തീരുമാനങ്ങളോടെയാണ് ആളുകൾ മടങ്ങിപോയത്.

സംഘടനാ വ്യത്യാസമില്ലാത്ത വിവിധ പെന്തകോസ്ത് സഭകളിലെ ദൈവമക്കളും ശുശ്രൂഷകന്മാരും ഒരുമിച്ച് പങ്കെടുത്ത ഈ മഹോത്സവം റിയാദിൽ ഉള്ള എല്ലാ ദൈവ മക്കളുടെയും യോഗമാക്കി ദൈവം മാറ്റി. 12 നു നടന്ന സംയുക്ത ആരാധനയിൽ ആയിരത്തി ഇരുന്നുറിലധികം വിശ്വാസികളും  വിവിധ സഭകളിൽ നിന്നായി അറുപതോളം ദൈവ ദാസന്മാരും പങ്കെടുത്തു. പാസ്റ്റർ. കെ. കെ. മാത്യു ( അസംബ്ലീസ് ഓഫ് ഗോഡ്, മലബാർ ) സങ്കീർത്തനം വായിച്ചു പ്രബോധിപ്പിച്ചു. പാസ്റ്റർ. ഷാജി മാത്യു വിശിഷ്ട അതിഥിയെയും കടന്നുവന്ന എല്ലാവർക്കും സ്വാഗതം അറിയിച്ചു. പാസ്റ്റർ.ഷാജി ഡാനിയേൽ (ഏ. ജി ) റവ. വൈ റെജിയെ സദസിനു പരിചയപ്പെടുത്തി. രജത ജൂബിലിയുടെ ഭാഗമായി തയ്യാറാക്കിയ സുവനീർ. റവ. വൈ. റെജിയും, ഐ. പി. സി സൗദി സെന്റർ റീജിയൻ പ്രസിഡന്റ്. പാസ്റ്റർ. റെജി ഓതറയും ചേർന്ന് പ്രകാശനം ചെയ്തു.

ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനം റിയാദിൽ ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നവരായ പാസ്റ്റർ അലക്സാണ്ടർ വി. കെ (ഉണ്ണൂണ്ണിച്ചായൻ) , പാസ്റ്റർ ജോർജ് മാത്യു ( ബാബുച്ചായൻ വടശ്ശേരിക്കര ), പാസ്റ്റർ മാത്യു പി.എം.( മലാസ് മാത്യു ) എന്നിവരെ സമ്മേളനത്തിൽ സ്മരിക്കയുണ്ടായി. ഏതു സാഹചര്യത്തിലും യേശു കൂടെ ഉണ്ടെന്നും അവൻ നമ്മെ അറിയുന്ന ദൈവമാണെന്നും, വെളി. 1:12-ആം വാക്യം ആസ്പദമാക്കി അപ്പോസ്ഥലനായ യോഹന്നാനെ ഗലീല കരയിൽ നിന്ന് വിളിച്ചപ്പോഴും,സഹോദരൻ യാക്കോബ് കൊല്ലപ്പെടുമ്പോഴും, ഗുരു നാഥന്റെ കുരിശിന്റെ ചുവട്ടിലും  അവസാനം പത്മോസ് ദ്വീപിലും യേശു കൂടെ ഉണ്ടായിരുന്നു എങ്കിൽ അവൻ എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കുമെന്ന് സ്റ്റേറ്റ് ഓവർസിയർ തൻ്റെ മുഖ്യ സന്ദേശത്തിൽ അറിയിച്ചു.

അസംബ്ളീസ് ഓഫ് ഗോഡ് സൗദി റീജിയൻ പ്രസിഡന്റ് പാസ്റ്റർ. സി. റ്റി. വർഗീസ് മൊമെന്റോ നൽകി റവ. വൈ. റെജിയെ ആദരിച്ചു. അഞ്ചാഴ്ചകൾ നീണ്ടു നിന്ന ഉപവാസവും പ്രാർത്ഥനയും ഈ യോഗത്തിന് അധിക ഊർജ്ജം പകർന്നു. ഈ രജത ജൂബിലി കൺവൻഷൻ വിജയകരമാക്കാൻ  പാസ്റ്റർ  റെജി തലവടിയോടൊപ്പം തോളോട് തോൾ ചേർന്ന് അക്ഷീണം പരിശ്രമിച്ച, പാസ്റ്റർ. ജെയ്സൺ ഏബ്രഹാം ,പാസ്റ്റർ. ബിജുമോൻ മാത്യു , പാസ്റ്റർ. ഷാജി മാത്യു ,പാസ്റ്റർ. റെനി ജോൺ, പാസ്റ്റർ. റെജി കോശി, പാസ്റ്റർ. റിജോ അലക്സാണ്ടർ സഹോദരന്മാരായ രാജൻ ഡാനിയേൽ, ടൈറ്റസ് മാത്യു എന്നിവരാണു.കടന്നു വന്ന എല്ലാ വേരോടും പാസ്റ്റർ റെജി തലവടി നന്ദി പ്രകാശിപിച്ചു.