കുളപാറച്ചാൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപാറച്ചാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനു മാത്യു ഇന്ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.
മകനെ കീബോർഡ് ക്ലാസ്സിന് ശേഷം കൂട്ടി കൊണ്ട് വരുവാൻ പോകുന്ന വഴിയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
ഭാര്യ : സന്ധ്യ ബിനു.
മക്കൾ : മൂന്നുപേർ. ഒമ്പതാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്നു. മൂന്നാമത്തെ കുട്ടി: കൈക്കുഞ്ഞാണ്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് എല്ലാവരും പ്രാർത്ഥിക്കണമേ.



