
ഷാജി മാറാനാഥ
എഡിറ്റർ, മാറാനാഥ വോയ്സ്
ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ അവാർഡിന് എന്ത് കൊണ്ടും അർഹനാണ് ശ്രീ.മാത്യു ശാമുവൽ. ഭാരതത്തിലെ പെന്തക്കോസ്ത് സഭകൾ വേട്ടയാടപ്പെടുന്ന ഈ നാളുകളിൽ മറ്റുള്ളവർ ചെയ്യുന്നത് പോലെ വേട്ടക്കാർക്കൊപ്പം നിലകൊള്ളാതെ, ചരിത്രവും സത്യവും മനസിലാക്കി ധീരമായി ഇരകൾക്ക് വേണ്ടി ശബ്ദിക്കുന്ന മാത്യു ശാമുവൽ, ഉറച്ച നിലപാടുകളുള്ള കർമ്മധീരനായ ഒരു മാധ്യമപ്രവർത്തകൻ തന്നെയാണ്.
അദ്ദേഹത്തിൻ്റെ ഓരോ റിപ്പോർട്ടുകളും ആധികാരികമാണ്. നിർഭയവുമാണ്. പെന്തക്കോസ്തി നോടൊ, ക്രിസ്തീയ സഭയോട് തന്നെയോ തനിക്ക് പ്രത്യേക താത്പര്യം ഒന്നും തന്നെയില്ലെന്ന് തോന്നിയിട്ടുണ്ടെങ്കിലും പൊതു സമൂഹത്തിൻ്റെ കൈഅടി നേടാൻ പെന്തക്കോസ്ത് സമൂഹത്തിൻ്റെ നന്മയേയും സേവനങ്ങളേയും അദ്ദേഹം മറച്ചുവച്ചില്ലയെന്നതും ഈ നാളുകളിൽ സവിസ്തരം നിരീക്ഷിച്ച് അത് ഉയർത്തി കാണിക്കാൻ ശ്രമിക്കുന്നുയെന്നതും എടുത്ത് പറയേണ്ട കാര്യമാണ്.
വസ്തുതകൾ ഉറച്ച ശബ്ദത്തിൽ നിർഭയമായി അദ്ദേഹം വിളിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു.
അവാർഡിനായി ശ്രീ മാത്യൂ ശാമുവേലിനെ തെരഞ്ഞെടുത്ത ജഡ്ജിംഗ് പാനലിനും ക്രൈസ്തവചിന്തയ്ക്കും അഭിനന്ദനങ്ങൾ.



