മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല

തൊടുപുഴ: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമയും, അവതാരകനുമായ ഷാജൻ സ്കറിയക്ക് മർദ്ദനം. ഇടുക്കിയിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് ഷാജന് നേരെ ആക്രമണമുണ്ടായത്.

വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം മർദ്ദിച്ചെന്നാണ് പരാതി.

തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം നടന്നത്. മർദ്ദനത്തിൽ പരിക്കേറ്റ ഷാജനെ തൊടുപുഴ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്തയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. അക്രമികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

കാറിലെത്തിയ മൂന്നംഗ സംഘമാണ് തനിക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഷാജൻ മൊഴി നല്കി. ഇവരെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും ഷാജൻ പൊലിസിനോട് പറഞ്ഞു. വിശദ മൊഴി രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.