ബീഹാറില്‍ സ്ത്രീയെ മൂര്‍ഖൻ കടിച്ചു: പാമ്പിനെ കൊണ്ട് വിഷം തിരിച്ചെടുപ്പിക്കാൻ ശ്രമിച്ച്‌ ഗ്രാമീണര്‍, വീഡിയോ

ബീഹാറിലെ സീതാമർഹിയില്‍ ഒരു സ്ത്രീയെ മൂർഖൻ കടിച്ചതിനെ തുടർന്ന് നടന്ന ബാധ ഒഴിപ്പിക്കലിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ @Shailendra22228 എന്ന ഹാൻഡിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ദൃശ്യങ്ങളില്‍ ഒരു സ്ത്രീ പാമ്പു കടിയേറ്റ് കിടക്കുന്നത് കാണാം. എന്നാല്‍, ഗ്രാമവാസികള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം ബാധ ഒഴിപ്പിക്കലും അന്ധവിശ്വാസങ്ങളുമാണ് നടത്തുന്നത്.

പുരുഷൻമാരില്‍ ഒരാള്‍ ഒരു വടികൊണ്ട് മൂർഖനെ നയിച്ച്‌ സ്ത്രീയുടെ അടുത്തേക്ക് വയ്ക്കുന്നത് കാണാം. പാമ്പ്‌ അവരുടെ ശരീരത്തില്‍ നിന്ന് വിഷം വലിച്ചെടുക്കുമെന്ന് വിശ്വസിച്ചുകൊണ്ടാണ് അയാള്‍ ആ പ്രവർത്തി തുടരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നെറ്റിസണ്‍സ് കടുത്ത തൃപ്തി രേഖപ്പെടുത്തി.